Image

മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല; 21 വരെ റിമാന്‍ഡില്‍

Published on 08 October, 2021
മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല; 21 വരെ റിമാന്‍ഡില്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ എറണാകുളം സി.ജെ.എം കോടതി തള്ളി. കേസിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മോന്‍സനെ ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു. 

10 കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ യാക്കൂബ് എന്നയാളുടെ പരാതിയിലും വയനാട് എസ്‌റ്റേറ്റ് നല്‍കാമെന്ന് കാണിച്ച്  പാലാ സ്വദേശിയില്‍ നിന്ന് 1.72 കോടി തട്ടിയെടുത്ത കേസിലുമാണ് മോന്‍സന്‍ ഇന്ന് ജാമ്യത്തിന് ശ്രമിച്ചത്. പുരാവസ്തു വാങ്ങിയതിന് പണം നല്‍കിയില്ലെന്ന് കാണിച്ച് സന്തോഷ് എന്നയാളും ശില്പങ്ങള്‍ക്ക് പണം നല്‍കാതെ വഞ്ചിച്ചുവെന്ന് കാണിച്ച് ശില്പിയായ സുരേഷ് നല്‍കിയ കേസും മോന്‍സനെതിരെയുണ്ട്. 

അതിനിടെ, മോന്‍സന്റെ പക്കലുള്ള പുരാവസ്തു എന്ന് പറയുന്ന സാധനങ്ങള്‍ തൊണ്ടുമുതലായി കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. മോന്‍സന്റെ പണമിടപാടുകളും ബിനാമി അക്കൗണ്ടുകളും പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മോന്‍സന്റെ തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക