Image

ഇന്ത്യയില്‍ 21,257 കോവിഡ് രോഗികള്‍; വാക്‌സിനേഷന്‍ 93.17 കോടി ഡോസ് പിന്നിട്ടു

Published on 08 October, 2021
ഇന്ത്യയില്‍ 21,257 കോവിഡ്  രോഗികള്‍; വാക്‌സിനേഷന്‍ 93.17 കോടി ഡോസ് പിന്നിട്ടു


ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,257 പ്രതിദിന കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2,40,221 സജീവ രോഗികളാണുള്ളത്. 97.96 % ആണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

രാജ്യത്ത് ഇതുവരെ 93.17 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ഇതുവരെ 58,00,43,190 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതില്‍ 13,85,706 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക