Image

ഷാരൂഖ് നടത്തിയ ലഹരി പാര്‍ട്ടിയിലെ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നെന്ന് ഷെര്‍ലിന്‍ ചോപ്ര

Published on 07 October, 2021
ഷാരൂഖ് നടത്തിയ ലഹരി പാര്‍ട്ടിയിലെ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നെന്ന് ഷെര്‍ലിന്‍ ചോപ്ര
മുമ്ബൊരിക്കല്‍ ഷാരൂഖ് നടത്തിയ ഒരു ലഹരി പാര്‍ട്ടിയിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അഡല്‍റ്റ് കണ്ടന്റ് ക്രിയേറ്ററായ ഷെര്‍ലിന്‍ ചോപ്ര.
കഴിഞ്ഞ വര്‍ഷം നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖമായിരുന്നു ഇത്. ആര്യന്‍ ഖാന്റെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വീണ്ടും ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് ഷെര്‍ലിന്‍ ചോപ്ര.

ഷാരൂഖ് സംഘടിപ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷെര്‍ലിന്‍. ഇവിടെ വെച്ച്‌ കണ്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നെന്ന് ഷെര്‍ലിന്‍ പറയുന്നു. വാഷ് റൂമില്‍ പോയി വാതില്‍ തുറന്നു. അവിടെ കണ്ട കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചു. ഞാന്‍ തെറ്റായ സ്ഥലത്താണല്ലോ എത്തിയതെന്ന് ഞാന്‍ ചിന്തിച്ചു പോയി.

താരങ്ങളുടെ ഭാര്യമാര്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് വൈറ്റ് പൗഡര്‍ എടുക്കുകയായിരുന്നു. നമ്മള്‍ സാധാരണയായി പറയുന്ന കൊക്കെയ്ന്‍ ആയിരുന്നു അത്,' ഉടനെ തന്നെ താനവിടെ നിന്നും പോയെന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്നും ഇതോടെ മനസ്സിലായെന്നും ഷെര്‍ലിന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക