Image

കോട്ടയത്ത് വെട്ടിമാറ്റിയ നിലയില്‍ യുവാവിന്റെ കാല്‍പാദം, തൊട്ടടുത്ത് റബര്‍തോട്ടത്തില്‍ മൃതദേഹവും

Published on 07 October, 2021
കോട്ടയത്ത് വെട്ടിമാറ്റിയ നിലയില്‍ യുവാവിന്റെ കാല്‍പാദം, തൊട്ടടുത്ത് റബര്‍തോട്ടത്തില്‍ മൃതദേഹവും
കോട്ടയം: കങ്ങഴ ഇടയപ്പാറയില്‍ റോഡരികില്‍ യുവാവിന്റെ വെട്ടിമാറ്റിയ കാല്‍പാദം കണ്ടെത്തി. കുറച്ച്‌ അകലെയായി റബര്‍ തോട്ടത്തില്‍ നിന്ന് യുവാവിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ഇന്ന് വൈകിട്ടാണ് സംഭവം നടന്നത് . യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാല്‍പാദം വെട്ടിമാറ്റിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. 

അതെസമയം കൊല്ലപ്പെട്ടത് കോട്ടയത്തെ   ഗുണ്ടാനേതാവാണെന്നും സൂചനകളുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ മണിമല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.അതെസമയം ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക