Image

ആര്യന്‍ ഖാന് പിന്തുണയുമായി സൂസെയ്ന്‍ ഖാന്‍

Published on 05 October, 2021
 ആര്യന്‍ ഖാന് പിന്തുണയുമായി സൂസെയ്ന്‍ ഖാന്‍
മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണയുമായി പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയുമായ സൂസെയ്ന്‍ ഖാന്‍. മാധ്യമപ്രവര്‍ത്തകയായ ശോഭ ഡെയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയാണ് സൂസെയ്ന്റെ കമന്റ്.

'ഇത് ആര്യനെക്കുറിച്ചു മാത്രമല്ല, കഷ്ടകാലത്തിന് അയാള്‍ മോശം സമയത്ത് മോശം സ്ഥലത്ത് ചെന്നു പെട്ടതാണ്. ബോളിവുഡിലെ ആളുകളെ വല്ലാതെ വേട്ടയാടുകയാണ്. ഇത് ഒട്ടും ന്യായമല്ല.

അവനൊരു നല്ല കുട്ടിയാണ്. ഞാന്‍ ഗൗരിക്കും ഷാരൂഖിനുമൊപ്പം നില്‍ക്കുന്നു'. വേട്ടയാടുന്നതിന് ഇരയെ കിട്ടിയ ആഹ്ലാദമാണ് ചിലര്‍ക്കെന്നാണ് സുസെയ്‌ന്റെ പ്രതികരണം.

അതേസമയം ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ പിടിയിലായ ബോളിവുഡ് താരം ഷാറുഖിന്റെ മകന്‍ ആര്യന്‍ ഖാനെ മൂന്ന് ദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരുന്നു.

അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.

ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരാണ് നിലവില്‍ എന്‍സിബിയുടെ കസ്റ്റഡിയിലുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക