Image

ഡല്‍ഹി കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല, ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്: കോടതി

Published on 28 September, 2021
ഡല്‍ഹി കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല,  ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്: കോടതി
ഡല്‍ഹി: 2020 ലെ ഡല്‍ഹി കലാപം ആസൂത്രിതവും തടസ്സങ്ങളുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും ഏതെങ്കിലും ഒരു പ്രത്യേക സംഭവം കലാപത്തിന് കാരണമായിട്ടില്ലെന്നും തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. കേസിലെ ഒരു പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

'2020 ഫെബ്രുവരി കലാപം ഒരു ഗൂഢാലോചനയാണ്, ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. വ്യക്തമായും അവ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല,' 50 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മൂന്ന് ദിവസത്തെ അക്രമത്തെ കുറിച്ച്‌ ശക്തമായ പരാമര്‍ശത്തില്‍ ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

സാധാരണ ജീവിതവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് കലാപമെന്ന് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ പ്രതിഷേധക്കാരുടെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.

'സിസിടിവി ക്യാമറകളുടെ വിച്ഛേദനവും നശീകരണവും നഗരത്തിലെ ക്രമസമാധാനം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് കലാപം എന്ന് സ്ഥിരീകരിക്കുന്നു,' ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു.

ഡിസംബറില്‍ അറസ്റ്റിലായ മുഹമ്മദ് ഇബ്രാഹിമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പ്രസാദ് ഇക്കാര്യം പറഞ്ഞത്. അതേസമയം മറ്റൊരു പ്രതിയായ മുഹമ്മദ് സലീം ഖാന് ജാമ്യം അനുവദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക