Image

ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് ഹരിതയുടെ പുതിയ നേതൃത്വം

Published on 28 September, 2021
ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് ഹരിതയുടെ പുതിയ നേതൃത്വം
മുസ്ലീം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ പുതിയ ഹരിത നേതൃത്വം. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ പുതിയ നേതൃത്വം മുന്‍ ഭാരവാഹികളെ തള്ളിപറയുകയും ചെയ്‌തു.

പൊതു ബോധത്തിന് വിപരീതമായി പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നുമാണ് പുതിയ ഹരിത ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞു. കോഴിക്കോട്ട് നടന്ന സിഎച്ച്‌ അനുസ്മരണ യോഗത്തില്‍ വെച്ചാണ് മുസ്ലീം ലീഗ് നേതാക്കളും മുന്‍ ഹരിത ഭാരവാഹികള്‍ക്കെതിരെ രംഗത്തെത്തിയത്.

മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവര്‍ത്തിക്കരുതെന്നുമായിരുന്നു വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദിന്റെ നിര്‍ദേശം.

ഹരിത മുന്‍ ഭാരവാഹികള്‍ക്കെതിരെ പരോക്ഷ വിമര്‍ശമുയര്‍ത്തിയായിരുന്നു മുനവറലി ശിഹാബ് തങ്ങളുടെ വാക്കുകള്‍.ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. ആരോപണ വിധേയനായ എംഎസ്‌എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസും വേദിയിലുണ്ടായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക