Image

മുട്ടില്‍ മരംമുറി ; പ്രതികളുടെ ജാമ്യം തള്ളി ഹൈക്കോടതി

Published on 28 September, 2021
മുട്ടില്‍ മരംമുറി ; പ്രതികളുടെ ജാമ്യം തള്ളി ഹൈക്കോടതി

കൊച്ചി : മുട്ടില്‍ മരം മുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സംഭവത്തില്‍ മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി.


അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രതികള്‍ക്കെതിരായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ അതീവ ഗൗരവമേറിയതാണ് . സാഹചര്യത്തില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.


പ്രതികളായ മൂന്ന് പേരും ഉന്നത സ്വാധീനമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. ഗുരുതരമായ തെളിവുകളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക