Image

'മൂത്താശാരി'യായി മാമുക്കോയ; 'ഉരു' പോസ്റ്റര്‍ റിലീസ് ചെയ്തു

Published on 27 September, 2021
 'മൂത്താശാരി'യായി മാമുക്കോയ; 'ഉരു' പോസ്റ്റര്‍ റിലീസ് ചെയ്തു


മാമുക്കോയ പ്രധാനവേഷത്തിലെത്തുന്ന  ഉരു എന്ന സിനിമയുടെ ഫസ്റ്റ്  ലുക്ക് പോസ്റ്റര്‍ എഴുത്തുകാരന്‍ കെ പി രാമനുണ്ണി റിലീസ് ചെയ്തു. ചാലിയം തുരുത്തിലെ ഉരു നിര്‍മാണ കേന്ദ്രത്തിനോ വെച്ച് പി.ഒ ഹാഷിമിന് നല്‍കികൊണ്ടായിരുന്നു റിലീസ് .മാധ്യമപ്രവര്‍ത്തകന്‍ ഇ.എം അഷ്റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഉരു ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലാളിയുമായ ബന്ധപ്പെട്ട ജീവിതങ്ങളുടെ  കഥ പറയുന്നു.  മൂത്താശാരിയായിയാണ് മാമുക്കോയ അഭിനയിക്കുന്നത് .

മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്ത മാമുക്കോയ 
തന്റെ ജീവിതാനുഭവങ്ങള്‍ കൂടി ഉരുവില്‍ പങ്കുവെക്കുന്നു. റിലീസിന് തയ്യാറായ ഉരുവില്‍  മാമുകോയയ്ക്ക് പുറമെ കെ.യു മനോജ്, മഞ്ജു പത്രോസ് , അര്‍ജുന്‍, ആല്‍ബര്‍ട്ട് അലക്‌സ്, അനില്‍ ബാബു. അജയ് കല്ലായി , രാജേന്ദ്രന്‍ തായാട്ട് , ഉബൈദ് മുഹ്സിന്‍ , ഗീതിക , ശിവാനി ,ബൈജു ഭാസ്‌കര്‍,സാഹിര്‍ പി കെ ,  പ്രിയ , എന്നിവരാണ് അഭിനേതാക്കള്‍ . ശ്രീകുമാര്‍ പെരുമ്പടവം ഛായാഗ്രഹണം, കമല്‍ പ്രശാന്ത് സംഗീത സംവിധാനം ,ഗാന രചന പ്രഭാവര്‍മ .സാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ഉരു  ഓ ടി ടി  റിലീസിന് 
തയ്യാറായി .എ സാബു , സുബിന്‍ എടപ്പകത്തു എന്നിവരാണ് സഹ നിര്‍മാതാക്കള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക