Image

സുരാജ് വെഞ്ഞാറമൂട് - നായകനായ പുതിയ ചിത്രം ദുബായില്‍ ആരംഭിക്കുന്നു

Published on 27 September, 2021
 സുരാജ് വെഞ്ഞാറമൂട് - നായകനായ പുതിയ ചിത്രം ദുബായില്‍ ആരംഭിക്കുന്നു


സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ രണ്ടിന് ദുബായില്‍ ആരംഭിക്കുന്നു. അലി ഗ്രാറ്റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്നു. വ്യത്യസ്ഥമായ അവതരണ ശൈലിയിലൂടെ ശ്രദ്ധേയമായ ലുക്കാ ചുപ്പി ' എന്ന ചിത്രത്തിനു ശേഷം 
ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രവാസി മലയാളികളുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കാലിക പ്രാധാന്യത്തോടെയും നര്‍മ്മത്തിലൂടെയും അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ. 

സിദ്ദിഖ്, ലെന, ഗായത്രി അരുണ്‍, സാഗര്‍ സൂര്യ (കുരുതി ഫെയിം) സുധീര്‍ പറവൂര്‍ എന്നിവരും യു.എ.ഇയില്‍ നിന്നുള്ള നിരവധി കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ശ്രീകുമാര്‍ അറയ്ക്കലിന്റേതാണ് തിരക്കഥ. സ്‌കിപ്റ്റ് ഡോക്ടറേറ്റിംഗ് - ഗോഡ്ഭിബാബു. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക