Image

ഭബാനിപൂരില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുനേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍

Published on 27 September, 2021
 ഭബാനിപൂരില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുനേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍


കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപുര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ഭവാനിപുര്‍ മണ്ഡലത്തിലെ ജാദൂബാബുര്‍ ബസാറില്‍ കാല്‍നട പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ദിലീപ് ഘോഷ് നടന്നുനീങ്ങുന്നതിനിടെ ഒരു സംഘം അക്രമികള്‍ അദ്ദേഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇവര്‍ ദിലീപ് ഘോഷിനെയും അംഗരക്ഷകരെയും കൈയേറ്റം ചെയ്യുകയായിരുന്നു. അക്രമികളില്‍ നിന്ന് ഘോഷിനെ രക്ഷിക്കാന്‍ അംഗരക്ഷകര്‍ക്ക് ഒടുവില്‍ തോക്ക് ചൂണ്ടേണ്ടി വന്നു. അക്രമത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. മണ്ഡലത്തില്‍ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ ഇടപെടല്‍ വേണമെന്നാവഷ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് 
കമ്മിഷന് നിവേദനം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക