Image

മോന്‍സന്‍ മാവുങ്കലിനെ ആറ് വരെ റിമാന്‍ഡ് ചെയ്തു

Published on 27 September, 2021
   മോന്‍സന്‍ മാവുങ്കലിനെ ആറ് വരെ റിമാന്‍ഡ് ചെയ്തു


കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറുവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ മോന്‍സണെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 

എച്ച്.എസ്.ബി.സി. ബാങ്കിലെ വ്യാജരേഖ ഉണ്ടാക്കിയാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയത്. കേസില്‍ വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. മോന്‍സന്റെ അഭിഭാഷകനും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക