Image

പുരുഷന്മാര്‍ തലമുടി ഭംഗിയായി വെട്ടരുത്, താടി വടിയ്‌ക്കരുത്: നിയമങ്ങള്‍ കടുപ്പിച്ച് താലിബാന്‍: മൂളിപ്പാട്ടും പാടില്ല

Published on 27 September, 2021
പുരുഷന്മാര്‍  തലമുടി ഭംഗിയായി വെട്ടരുത്, താടി വടിയ്‌ക്കരുത്:  നിയമങ്ങള്‍ കടുപ്പിച്ച്  താലിബാന്‍: മൂളിപ്പാട്ടും  പാടില്ല
കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭീകരര്‍ നിയമങ്ങള്‍ കടുപ്പിക്കുന്നു. ബാര്‍ബര്‍ഷോപ്പുകളിലെ പെരുമാറ്റച്ചട്ടമാണ് നിലവില്‍ വന്നിട്ടുള്ളത്. പുരുഷന്മാര്‍ ആരും ഒരുകാരണവശാലും താടിവടിയ്‌ക്കരുതെന്നാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ബാര്‍ബര്‍ഷോപ്പുകളില്‍ മുടിവെട്ടാന്‍ വരുന്നവര്‍ വിവിധ സൈറ്റലുകളില്‍ മുടിവെട്ടുന്നതും നിരോധിച്ചിരിക്കുകയാണ്.

താലിബാന്‍ മന്ത്രിസഭയില്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള ഇസ്ലാമിക് ഓറിയന്റേഷന്‍ ആന്റ് റപ്രസന്ററ്റീവ്‌സ് ഓഫ് മെന്‍ എന്ന വകുപ്പാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പൊതുസമൂഹത്തിനിടയില്‍ ഇസ്ലാമിക നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഹെല്‍മന്ദ് പ്രവിശ്യയിലാണ് ആദ്യ പ്രഖ്യാപനം വന്നിരിക്കുന്നത്.'ഇന്നു മുതല്‍ ബാര്‍ബര്‍ഷോപ്പുകളില്‍ എത്തുന്നവരുടെ താടിവടിയ്‌ക്കാന്‍ അനുവാദമില്ല. അതുപോലെ ഒരു സ്ഥാപനങ്ങളിലും ഇനി മുതല്‍ പാട്ടുകേള്‍ക്കുന്ന സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

ജോലിക്കിടെ മൂളിപ്പാട്ടും പാടാന്‍ അനുവാദമില്ല ' ഹെല്‍മന്ദ് പ്രവിശ്യയിലാണ് താലിബാന്‍ ഭരണകൂടത്തിന്റെ ശരിയത്ത് നിയമം അനുസരിച്ചുള്ള പ്രസ്താവന വന്നത്.

താലിബാന്‍ ഭരണത്തില്‍ കീഴിലായ ശേഷം സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും തുടക്കത്തിലേ തന്നെ എടുത്തുകളഞ്ഞിരുന്നു. ശരിയത്ത് നിയമമെന്ന പേരില്‍ പൊതുസമൂഹത്തിലെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കുമേലും കൈവയ്‌ക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.

ഇതിനിടെ കടുത്ത സാമ്ബത്തിക ബാദ്ധ്യതയും ഭക്ഷ്യക്ഷാമവും ജനങ്ങളെ ദുരിതത്തിലാ ക്കുകയാണ്.  
Join WhatsApp News
JACOB 2021-09-27 16:52:34
They went back to 7th century Islam in a matter of weeks. Feel sorry for the people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക