മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെയും ഒപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് കനിഹ .
പേടി മാറ്റി ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് കനിഹ.
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കനിഹ താന്‍ ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
"സന്തോഷം.. ഈ വലിയ ബൈക്കുകള്‍ ഓടിക്കാന്‍ പഠിക്കാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയില്‍ ഭയം വന്നു.. ഇന്ന് ഞാന്‍ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു!!" കനിഹ കുറിച്ചു.