Image

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

Published on 25 September, 2021
ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
മുംബൈ: 200 കോടിയുടെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് നടിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

കോടികള്‍ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖര്‍ ആണ് .ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ റാന്‍ബാക്‌സിയുടെ പ്രൊമോട്ടര്‍മാരായ ശിവിന്ദര്‍ സിങ്, മല്‍വീന്ദര്‍ സിങ് എന്നിവരുടെ കുടുംബത്തില്‍ നിന്നാണ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടി വെട്ടിച്ചത് .

ലീന മരിയ പോളിന്‍റെ ഭര്‍ത്താവായ സുകേഷ് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച്‌ ബംഗ്ലാവും അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. പലയടങ്ങളിലും ഇയാള്‍ക്കെതിരെ വഞ്ചന കേസുകളുണ്ട്.

 നടി ജാക്വിലിനെയും ഇയാള്‍ വഞ്ചിച്ചതായാണ് സൂചന. കേസിന്റെ ഭാഗമായി കഴിഞ്ഞ മാസം നടിയെ 5 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക