America

പി.എം.എഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ശ്രീ പി രാജൻ നിർവഹിച്ചു

പി.പി.ചെറിയാൻ ,പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ

Published

on

ഡാളസ് :പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്)  അമേരിക്ക  നോർത്തേൺ റീജിയൺ സഹായത്താൽ നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന മൊബൈൽ ഫോൺ വിതരണത്തിന്റെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ പി രാജൻ  നിർവഹിച്ചു.   ബഹുമാനപ്പെട്ട മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ഡോ : ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ, സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന കോ ഓർഡിനേറ്റർ ബിജു കെ തോമസ്,  സംസ്ഥാന സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ , ജോയിന്റ് സെക്രട്ടറി സൺ റഹീം ട്രഷറർ ഉദയകുമാർ, വൈസ് പ്രസിഡൻ്റ് പി.ജയൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നജീബ്,    ഹുസൈൻ എന്നിവർ പങ്കെടുത്തു. ഫോണുകൾ സ്പോൺസർ ചെയ്ത  ഷാജി  രാമപുരം കോർഡിനേറ്ററായുള്ള   അമേരിക്ക നോർത്തേൺ റീജിയൻ കമ്മിറ്റിക്കു ഗ്ലോബൽ നേതാക്കൾ  പ്രത്യേകം നന്ദി പറഞ്ഞു.
പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ  ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു  സൂം ഫ്ലാറ്റ്‌ഫോം വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്പന്ദന രാഗം എന്ന സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഫണ്ടിലൂടെയാണ്  കേരള സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാ കിരൺ പദ്ധതിയുടെ  ഭാഗമായി ഫോൺ ചലഞ്ചിന് തുടക്കം കുറിച്ചതെന്നു  പി.എം .എഫ് നോർത്ത് അമേരിക്ക കോർഡിനേറ്റർ ഷാജീ . എസ്.രാമപുരം പറഞ്ഞു. വിവിധ ജില്ലകളിലെ നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന മൊബൈൽ ഫോൺ വിതരണത്തിന്റെ ഉത്‌ഘാടനം അതാത് ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാന മന്ത്രിമാർ തന്നെ നിർവഹിക്കുമെന്നും രാമപുരം അറിയിച്ചു.

പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം (ഡാളസ്), സെക്രട്ടറി ലാജീ തോമസ്  (ന്യൂയോർക്ക്),  ട്രഷറാർ ജീ മുണ്ടക്കൽ (കണക്ടികട്ട്), തോമസ് രജൻ, ടെക്‌സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വർഗീസ്, ഫ്ലോറിഡ (വൈസ് പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ്. സെക്രട്ടറി),  റിനു രാജൻ, സിയാറ്റിൽ (ജോയിന്റ് ട്രഷറാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് അമേരിക്ക റീജിയണൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
പി.എം എഫ് നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ മഹത്തായ സംരംഭത്തിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ  അവരുടെ സംഭാവനകൾ   PMF, P.O Box 568532 , Dallas, Pin 75356 എന്ന വിലാസത്തിൽ അയച്ചുതന്നു സഹായിക്കണമെന്ന് സംഘാടകർ അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

കനത്ത മഴയും കാറ്റും: ന്യൂജേഴ്‌സിയും ന്യൂയോർക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

View More