Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയുധങ്ങളും മൊബൈലുകളും കുഴിച്ചിട്ട നിലയില്‍

Published on 19 September, 2021
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയുധങ്ങളും മൊബൈലുകളും കുഴിച്ചിട്ട നിലയില്‍
കണ്ണൂര്‍;  ജയില്‍ ഡിജിപിയുടെ നിര്‍ദേശത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെത്തി. മഴു, കത്തികള്‍ എന്നിവ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ജയില്‍ പരിസരം കിളച്ച്‌ മറിച്ചായിരുന്നു പരിശോധന.

ജയിലില്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ജയില്‍ ഡിജിപി സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധന നടത്തിയത്.

കഴിഞ്ഞ ഒരാഴ്ച ജയിലിനുള്ളിലാണ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജയില്‍ വളപ്പില്‍ വ്യാപകമായി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. എല്ലാ കുഴിച്ചിട്ട നിലയിലായിരുന്നു. മൂന്ന് സംഘമായി 45 ജയില്‍ ജീവനക്കാരാണ് പരിശോധനയില്‍ പങ്കെടുത്തത്. പരിശോധന തുടരുമെന്നാണ് അറിയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക