Image

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ ്രൈകംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

Published on 16 September, 2021
മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ ്രൈകംബ്രാഞ്ച് ചോദ്യം ചെയ്യുന്നു


കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന കോഴ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍. 

 ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്ക്കു മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശനാണ് പരാതി നല്‍കിയത്. 

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്കു നേരിട്ടു പണം നല്‍കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. സുന്ദരയില്‍നിന്നു രണ്ടു ലക്ഷം രൂപ കണ്ടെടുത്ത പോലീസ്, അദ്ദേഹത്തിനു ലഭിച്ച മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് സുരേന്ദ്രനു നോട്ടീസ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക