VARTHA

ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍

Published

on
കൊച്ചി: ആര് പാര്‍ട്ടി മാറിപ്പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതൃപ്തിയുള്ളവര്‍ പാര്‍ട്ടി വിട്ടുപോവട്ടെ എന്ന നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഞാന്‍  പോയാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. കൂടുതല്‍ മിടുക്കനായ ഒരാള്‍ വരും. അത്രയേ ഉള്ളൂ. ആളുകള്‍ പാര്‍ട്ടി മാറുന്നത് പുതിയ കാര്യമല്ല. കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുന്നത് ആദ്യമായല്ല. എത്രപേര്‍ സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നാളെ ആരെങ്കിലും സി.പി.എം വിട്ടുവന്നാല്‍ ഞങ്ങളും സ്വീകരിക്കും. വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരി
ക്കുകയാണ്-സതീശന്‍ പറഞ്ഞു. ഭാരവാഹികള്‍ പെട്ടിതൂക്കികളാണെന്ന് പറഞ്ഞവരെ ഏത് പാര്‍ട്ടിയാണ് വച്ചുപൊറുപ്പിക്കുകയെന്നും സതീശന്‍ ചോദിച്ചു. 

സി.പി.എം. എത്ര പേര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തു. എറണാകുളത്ത് പന്ത്രണ്ട് പേര്‍ക്കെതിരേ നടപടി എടുത്തില്ലെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. അവര്‍ക്കെതിരേ എന്തുകൊണ്ടാണ് സി.പി.എം. നടപടിയെടുക്കുന്നത്. പാര്‍ട്ടി എന്ന നിലയില്‍ അതിന്റേതായ ചട്ടക്കൂടുകള്‍ വേണം. ആ ചട്ടക്കൂടിനപ്പുറത്ത് നിന്ന് അവരുടെ ജില്ലാ സെക്രട്ടേറിയ്റ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കെതിരേ നടപടിയെടുത്തു. അതിനെ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ അത് ശരിയായ കാര്യമാണ്. അവരുടെ പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ അവര്‍ ആ രീതിയില്‍ ചെയ്യണം. നമ്മുടെ പാര്‍ട്ടിയും കൊണ്ടുപോണ്ടെ. അവരുടെ പാര്‍ട്ടി മാത്രം മുന്നോട്ടുപോയാല്‍ മതിയോ.

ഈരാറ്റുപേട്ട വിഷയത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വീണിടത്തുകിടന്ന് ഉരുളുകയാണ്. ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിന് പതിമൂന്ന് സീറ്റും എല്‍.ഡി.എഫിന് പത്ത് സീറ്റുമാണുള്ളത്. എസ്.ഡി.പി.ഐയ്ക്ക് അഞ്ച് സീറ്റും. ഈ അഞ്ച് സീറ്റുള്ള എസ്.ഡി.പി.ഐയുമായി സഹകരിച്ചാണ് എല്‍.ഡി.എഫ് അവിശ്വാസപ്രമേയം 
കൊണ്ടുവന്ന് ഭരണസമിതിയെ താഴെയിറക്കിയത്. എന്നിട്ട് ഇപ്പോള്‍ പറയുകയാണ് ഞങ്ങള്‍ അവരുമായി കൂട്ടുകൂടിയിട്ടില്ലല്ലെന്ന്. പിന്നെ എന്തിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നാളെ പുതിയ ചെയര്‍മാന്റെ തിരഞ്ഞെടുപ്പ് വരും. ഇവര്‍ തമ്മില്‍ കൂട്ടില്ലെങ്കില്‍ യുഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമല്ലോ. അങ്ങനെയെങ്കില്‍ നഗരസഭയുടെ ഭരണം സ്തംഭിപ്പിച്ചുകൊണ്ട് എന്തിനാണ്  അവിശ്വാസപ്രമേയം കൊണ്ടുവന്ന് ഇവരെ താഴെയിട്ടത്. 

എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് വീണ്ടും നഗരസഭയില്‍ ഭരണം 
പിടിക്കുക എന്ന അവരുടെ അജണ്ട കൃത്യമായിരുന്നു. പാല ബിഷപ്പ്ഹൗസിലേയ്ക്ക് പ്രകോപനമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയവരുമായാണ് സി.പി.എം സന്ധി ചെയ്തിരിക്കുന്നത്. വര്‍ഗീയതയ്ക്കെതിരായ സി.പി.എമ്മിന്റെ നിലപാട് കാപട്യമാണ്. ഈരാറ്റുപേട്ടയില്‍ നിന്ന് അഭിമന്യുവിന്റെ വട്ടവടയിലേയ്ക്ക് വലിയ ദൂരമില്ലെന്ന് ഇവര്‍ ഓര്‍ക്കണം-സതീശന്‍ പറഞ്ഞു.  തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ രമേശ് ചെന്നിത്തലയ്ക്കൊപ്പമായിരുന്നുവെന്നും കെ. സുധാകന്‍ ഭീഷണിപ്പെടുത്തി
യാണ് തന്നെ തിരഞ്ഞെടുത്തതെന്നുമുള്ള ചോദ്യത്തിന് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അടുത്തയാഴ്ച മുതല്‍ കേരളത്തിലെ 23 ട്രെയിനുകളില്‍ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം

വിദേശ മെഡിക്കല്‍ ബിരുദധാരികളോട് വീണ്ടും ഇന്റേണ്‍ഷിപ്പ്‌ ആവശ്യപ്പെടരുതെന്ന് കോടതി

മധ്യപ്രദേശില്‍ ആറുപേര്‍ക്ക് കൊറോണ എവൈ.4 വകഭേദം; രണ്ടു ഡോസ് വാക്‌സിനും എടുത്തവര്‍ക്ക്

കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു

പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

അച്ഛനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം; അനുപമ

ദത്ത് വിവാദം: ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരുത്തി സിപിഎം

ബിവറേജസില്‍നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍

കോട്ടാങ്ങലില്‍ നഴ്‌സിന്റെ മരണം കൊലപാതകം; രണ്ടു വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍

ചെറിയാന്‍ ഫിലിപ്പിനോട് ചെയ്ത തെറ്റിന് ആത്മപരിശോധന നടത്തണം: ഉമ്മന്‍ ചാണ്ടി

മോന്‍സണ്‍ സ്വര്‍ണം വാങ്ങി നല്‍കിയെന്ന അവകാശവാദം തെറ്റെന്ന് അനിത പുല്ലയില്‍

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 53 മരണം

ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, ചക്രവാതച്ചുഴിയും രൂപമെടുക്കുന്നു

ആഡംബരക്കപ്പലിലെ ലഹരിക്കേസില്‍ കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം

ലഹരി മരുന്ന് കേസ് ; അനന്യ പാണ്ഡെ ചോദ്യം ചെയ്യലിന് ഹാജരായില്ല

അനുപമയുടെ കുഞ്ഞിന്റെദത്തെടുക്കല്‍ നടപടിക്ക് സ്റ്റേ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ ഭീതി വേണ്ടെന്ന് മുഖ്യമന്ത്രി

മോന്‍സന്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ: ഒരു വിദ്യാര്‍ഥിയുടെ നില അതീവഗുരുതരം

സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി, ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞനിലയില്‍

തീപ്പെട്ടി കൊടുക്കാഞ്ഞതിന് 20കാരനെ രണ്ടുപേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു

വെണ്ണിക്കുളം കച്ചിറക്കല്‍ അന്നമ്മ വര്‍ഗീസ് ( 7 2 ) അന്തരിച്ചു

മുല്ലപ്പെരിയാര്‍: തമിഴ്‌നാടുമായി ചര്‍ച്ച തുടരുന്നു, ആശങ്കപ്പെടേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി

കഥകളി കലാകാരനെ മര്‍ദിച്ച് സ്വര്‍ണമാലയും ഫോണും ബൈക്കും കവര്‍ന്ന നാലംഗ സംഘം അറസ്റ്റില്‍

പീഡനക്കേസില്‍ മോന്‍സന്റെ മേക്കപ്പ്മാന്‍ ജോഷി അറസ്റ്റില്‍

ഭിന്നശേഷിക്കാരിയായ 16-കാരിക്ക് പീഡനം; ഫിസിയോതെറാപ്പിസ്റ്റ് പിടിയില്‍

മോന്‍സന്റെ പീഡനത്തിന് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടാകാമെന്ന് മാനേജര്‍ ജിഷ്ണു

ലഹരി കേസ്: ഷാരൂഖില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമെന്ന് പുതിയ വെളിപ്പെടുത്തല്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയം, തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ല: യു.എന്‍

View More