Image

കന്നിമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

Published on 15 September, 2021
കന്നിമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും
ശബരിമല: കന്നിമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട  നാളെ വൈകിട്ട് 5ന് തുറക്കും. 17 മുതല്‍ 21 വരെ പൂജകള്‍ ഉണ്ട്. എല്ലാ ദിവസവും  ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ട്. 16ന് നട തുറക്കുമെങ്കിലും തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല.

17 ന് രാവിലെ 5 മുതല്‍ തീര്‍ഥാടകര്‍ക്ക്  ദര്‍ശനം അനുവദിക്കും. വെര്‍ച്വല്‍ക്യു ബുക്ക് ചെയ്ത് എത്തുന്ന 15000 പേര്‍ക്കാണ് പ്രതിദിനം പ്രവേശനം. ഇവര്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണ്ട.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക