Image

മംഗലാപുരത്ത് ആശങ്കയൊഴിഞ്ഞു ; നിപയല്ലെന്ന് സ്ഥിരീകരണം

ജോബിന്‍സ് Published on 15 September, 2021
മംഗലാപുരത്ത് ആശങ്കയൊഴിഞ്ഞു ; നിപയല്ലെന്ന് സ്ഥിരീകരണം
മംഗലാപുരത്ത് നിപ രോഗം സംശയിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റിവായി. ഇയാള്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ ഈ മേഖലയില്‍ ഉടലെടുത്തിരുന്ന കടുത്ത ആശങ്ക ഒഴിവായി. പുനെയില്‍ നടത്തിയ സാംപിള്‍ പരിശാധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കാര്‍വാഡ് സ്വദേശിയാണ് ഇയാള്‍

മംഗളുരുവില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ആള്‍ക്കാണ് നിപ രോഗം സംശയിക്കപ്പെട്ടിരുന്നത്.. ഇയാള്‍ കേരളത്തില്‍ നിന്നെത്തിയ ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ഗോവയിലേയ്ക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നു. കര്‍ണ്ണാടക ആരോഗ്യ വകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമായിരുന്നു നല്‍കിയിരുന്നത്. 

കേരളത്തില്‍  12 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചത് ചെറിയ തോതില്‍ ആശങ്കയ്ക്കിട നല്‍കിയിരുന്നുവെങ്കിലും ഇദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന 140 പേരുടേയും സാംപിളുകള്‍ നെഗറ്റീവായിരുന്നു. ചിലര്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും നിപ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക