Gulf

ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 

Published

on

ദമ്മാം: ഗുരുതരമായ രോഗങ്ങളും സാമ്പത്തികപ്രശ്നങ്ങൾ കാരണം നേരിട്ട കേസുകളും കാരണം ജീവിതം ദുരിതത്തിലായപ്പോൾ സോജന് ഒരാഗ്രഹമേ ഉണ്ടായിരുന്നുളളൂ. എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങണം. സഹായിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദി എത്തിയതോടെ  നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ അവസരം ഉണ്ടായെങ്കിലും, മടക്കയാത്രയ്ക്ക് ദിവസങ്ങൾക്ക് മുൻപ് മരണത്തിന്റെ രൂപത്തിൽ എത്തിയ വിധി അതിന് സമ്മതിച്ചില്ല. ഒടുവിൽ ഏറെ ബുദ്ധിമുട്ടുകൾ താണ്ടി നവയുഗം തന്നെ സോജന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

പത്തനംതിട്ട കൈപ്പട്ടൂർ മൂലത്തറ സ്വദേശിയായ സോജൻ സി ജോർജ്ജ് (49 വയസ്സ്), ഏറെക്കാലമായി സൗദിയിലെ ദമ്മാമിൽ പ്രവാസിയായിരുന്നു. ബിസിനസ്സ് നടത്തിയത് മൂലം ഉണ്ടായ സാമ്പത്തികബാധ്യത  മൂലം, ഒരു സൗദി പൗരന് വലിയൊരു തുക നൽകാൻ ഉള്ളത് കൊണ്ട് തന്നെ, കേസുകളിൽ പെട്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് നാട്ടിൽ പോകാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് ഡയബറ്റിക്‌സും, മറ്റു ജീവിതശൈലി രോഗങ്ങളും കാരണം ആരോഗ്യസ്ഥിതി മോശമായി അദ്ദേഹം ചികിത്സയിൽ ആയത്. രോഗം ഗുരുതരമായതോടെ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങി, അവിടെ  ചികിത്സ തേടാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.

തുടർന്ന് സോജൻ നവയുഗം ദമ്മാം കൊദറിയ യൂണിറ്റ് രക്ഷാധികാരിയായ ശ്രീകുമാർ കായംകുളത്തിനെ ബന്ധപ്പെട്ട്, നാട്ടിലേയ്ക്ക് മടങ്ങാൻ നിയമസഹായം അഭ്യർത്ഥിച്ചു. ശ്രീകുമാർ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരിയും, ജീവകാരുണ്യപ്രവർത്തകനുമായ ഷാജി മതിലകത്തിനെ വിവരമറിയിച്ചു. ഷാജി മതിലകം സോജനുമായി കേസുള്ള സൗദി പൗരനുമായി സംസാരിച്ചു, വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി. തുടർന്ന് സൗദി പൗരൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും,  തനിയ്ക്ക് കിട്ടാനുള്ള പണത്തിന്റെ അഞ്ചിലൊന്ന് തന്നാൽ കേസ് പിൻവലിയ്ക്കാം എന്നറിയിയ്ക്കുകയും ചെയ്തു. സോജന്റെ വീട്ടുകാരും സുഹൃത്തുക്കളും കൂടി ആ തുക എത്തിച്ചു കൊടുത്തു. ശ്രീകുമാർ ആ തുക സൗദി പൗരന് കൈമാറിയതോടെ അദ്ദേഹം കേസ് പിൻവലിയ്ക്കുകയും ചെയ്തു. അതോടെ സോജന് നാട്ടിലേയ്ക്ക് മടങ്ങാൻ ഉള്ള നിയമതടസ്സങ്ങൾ ഒക്കെ നീങ്ങി.

എന്നാൽ ഈ നിയമനടപടികൾ ഒക്കെ പൂർത്തിയായി രണ്ടു ദിവസം കഴിഞ്ഞു, അപ്രതീക്ഷിതമായി  സോജന്റെ അസുഖം ഗുരുതരമാകുകയും, ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.

തുടർന്ന് ശ്രീകുമാർ തന്നെ ഷാജി മതിലകത്തിന്റെ സഹായത്തോടെ സോജന്റെ മൃതദേഹം നാട്ടിലേയ്ക്കയക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കി. നവയുഗം ദമ്മാം മേഖല സെക്രട്ടറി നിസാം കൊല്ലം, നവയുഗം കൊദറിയ യൂണിറ്റ്  പ്രസിഡന്റ് വർഗ്ഗീസ് എന്നിവർ   തുടക്കം മുതൽ എല്ലാത്തിനും സഹായവുമായി കൂടെ ഉണ്ടായിരുന്നു. സോജനുണ്ടായിരുന്ന ചില സാമ്പത്തിക ബാധ്യതകൾ വീട്ടിയതും, മൃതദേഹം നാട്ടിലേയ്ക്കയക്കാൻ വേണ്ടിവന്ന സാമ്പത്തിക ചിലവുകൾ മുഴുവൻ വഹിച്ചതും ശ്രീകുമാർ തന്നെയായിരുന്നു.

നാട്ടിലെത്തിച്ച മൃതശരീരം കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്‌ക്കരിച്ചു. 
പരേതനായ സി ജോർജ്ജിന്റെയും, അമ്മിണിയുടെയും മകനാണ് സോജൻ. 

അനു സോജൻ ആണ് ഭാര്യ.

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുവൈറ്റില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകന്‍

ഷാര്‍ജയില്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ യാത്ര, ഹാജര്‍ നില അറിയാന്‍ പുതിയ ആപ്ലിക്കേഷന്‍

പ്രവാസി മലയാളി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദിയില്‍ തുടക്കം കുറിച്ചു

ഫഹാഹീലില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു

ഫോക്കസ് ഇന്റര്‍നാഷനല്‍ ദമാം ഡിവിഷന്‍ പുതിയ കമ്മിറ്റി നിലവില്‍വന്നു

കേരളപ്പിറവി 2021 എന്റെ നാട് എന്റെ കേരളം മത്സരം

കെ പി എ ബഹ്റൈന്‍ ബ്രസ്റ്റ് ക്യാന്‍സര്‍ അവയര്‍നസ് സെമിനാര്‍ ശ്രെദ്ധേയമായി

കോവിഡ് മുന്നണി പോരാളികൾക്കായി മൊർത്ത്ശ്മൂനി യാക്കാബായ യൂത്ത് അസ്സോസിയേഷൻ്റെ 'ആദരവ് 2021'

നവയുഗത്തിന്റെ ശക്തമായ ഇടപെടൽ: നിയമക്കുരുക്കഴിച്ചു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി

വിടവാങ്ങിയത് ബഹുമുഖപ്രതിഭ; നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് ദിവാന്‍ അമീരി ഉപദേഷ്ടാവിനെ സന്ദര്‍ശിച്ചു

60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ നിരോധനം റദ്ദാക്കി

ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹവുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

കല കുവൈറ്റ് സാംസ്‌കാരികമേളയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പ്രൊജക്ട് ഖത്തറിലെ കെബിഎഫ് പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി ആറുമാസത്തെ കായിക മല്‍സരങ്ങളുമായി എംഇഎസ് അലൂംനി

പാം ഇന്റര്‍നാഷണലിന്റെ ഓണാഘോഷം നീരദ ശ്യാമളം ഒക്ടോബര്‍ 8 വെള്ളിയാഴ്ച മുതല്‍ .

കോവിഡ് പ്രതിരോധത്തില്‍ ഇളവുകളുമായി അബുദാബി; സ്‌കൂളുകളില്‍ ബ്ലൂ സ്‌കൂള്‍ പദ്ധതി

കല കുവൈറ്റ് 'എന്റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു

മലയാളി അധ്യാപികയ്ക്ക് അബുദാബി വിദ്യാഭ്യാസവകുപ്പിന്റെ പുരസ്‌കാരം

അലൈന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കാര്‍ഷിക ശ്രമദാനം

കെഎംഎഫ് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ അല്‍ഹസ്സയില്‍ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചു.

ഹസ്സന്‍ കുഞ്ഞിന് യാത്രയയപ്പു നല്‍കി.

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കുവൈറ്റില്‍ ട്രാഫിക് സിഗ്‌നലുകളില്‍ വേഗപരിധി നിശ്ചയിച്ചു

ഒമാനിലെ ദീര്‍ഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു

യുഎഇ - ഇന്ത്യ സെക്ടറില്‍ കൂടുതല്‍ വിമാന സര്‍വീസിന് അനുമതി

കൊല്ലം പ്രവാസി അസോസിയേഷന്‍ മനാമ ഏരിയ ഓണാഘോഷവും സമാപന സമ്മേളനവും സംഘടിപ്പിച്ചു

View More