Image

ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗിന്റെ വീടിനു നേര്‍ക്ക് വീണ്ടും ബോംബേറ്

Published on 14 September, 2021
ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗിന്റെ വീടിനു നേര്‍ക്ക് വീണ്ടും ബോംബേറ്
 ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗിന്റെ വീടിനു നേര്‍ക്ക് വീണ്ടും ബോംബേറ്

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗിന്റെ വീടിനു നേരെ വീണ്ടും ആക്രമണവും ബോംബേറും. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ആക്രമണം നടക്കുന്നത്. രാവിലെ 8.30 ഓടെ വീടിന്റെ പിന്‍ഭാഗത്താണ് ബോംബ് വീണതെന്ന് പോലീസ് പറഞ്ഞു. 

നോര്‍ത്ത് 24 പര്‍ഗാനാസിലെ ജഗത്ദളിലാണ് ആക്രമണം നടന്നത്. ആദ്യ സംഭവത്തില്‍ എന്‍.ഐ.എ തിങ്കളാഴ്ച അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെയാണ് വീണ്ടും ആക്രമണം. 

നേരത്തെ നടന്ന ആക്രമണത്തില്‍ ഗേറ്റ് തകര്‍ന്നിരുന്നു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടക്കുമ്പോള്‍ എം.പി വീട്ടിലുണ്ടായിരുന്നില്ലെങ്കിലും കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക