Image

കോവാക്സിന് ഈ ആഴ്ച തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കും

Published on 13 September, 2021
കോവാക്സിന് ഈ ആഴ്ച തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കും

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്‍െ്റ കോവിഡ് വാക്സിനായ കോവാക്സിന് ഈ ആഴ്ചയില്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സീന് അംഗീകാരം കിട്ടാന്‍ വാക്സിനേഷന്‍ ആരംഭിച്ചതുമുതല്‍ ഇന്ത്യ ശ്രമിച്ചുവരികയാണ്.

 കാവാക്സിന്‍െ്റ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നീ ഡേറ്റകള്‍ സമഗ്രമായി വിലയിരുത്തിയാകും ലോകധാരോഗ്യ സംഘടനയുടെ അനുമതി. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ കോവാക്സിനെ ഉള്‍പ്പെടുത്തുമെന്ന് മനരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉപയോഗാനുമതി കിട്ടിയാല്‍ കോവാക്സിന്‍ ഡോസ് എടുത്തവര്‍ക്ക് സ്വതന്ത്രമായി യാത്രാ   ചെയ്യാനാകും

മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണ് കോവാക്സിന്‍െ്റ ഫലപ്രാപ്തി. അടിയന്തര ഉപയോഗാനുമതിക്കു മുന്നോടിയായുള്ള പ്രീ-സബ്മിഷന്‍ യോഗം ജൂണിലാണ് നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക