Gulf

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ജഗത് കൃഷ്ണകുമാര്‍

Published

on

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്റെ  ഈ വര്‍ഷത്തെ അഞ്ചാമത്തെ ഓണാഘോഷം റിഫ ഏരിയയില്‍ നടന്നു.  കെ.പി.എ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. ഏരിയ പ്രെസിഡന്റ്‌റ് ജിബിന്‍ ജോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ അനോജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.  കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഓണസന്ദേശവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ കോയിവിള മുഹമ്മദ് കുഞ്ഞു, ഏരിയ വൈ. പ്രെസിഡന്റ്‌റ് ദില്‍ഷാദ് രാജ്, ജോ. സെക്രട്ടറി ഷിബു സുരേന്ദ്രന്‍  എന്നിവര്‍ ആശംസകളും അറിയിച്ചു. 

കെ.പി.എ റിഫ ഏരിയ കമ്മിറ്റി ഐ.എം.സി ഹോസ്പിറ്റല്‍ റിഫയുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന 10 ദിവസത്തെ സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ഹോസ്പിറ്റല്‍ പ്രതിനിധി ഡോ. പ്രിനീഷ് വര്‍ഗീസ് നിര്‍വഹിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഓണപ്പുടവ നല്‍കുകയും കൂടാതെ മുന്‍ കേരള ഫുട്‌ബോള്‍ താരം രാജേന്ദ്രനെയും കെ.പി.എ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളെയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.   

കെ.പി.എ വൈസ്പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തിനു ഏരിയ സെക്രട്ടറി അന്‍ഷാദ് അഞ്ചല്‍ സ്വാഗതവും,  ഏരിയ ട്രെഷറര്‍ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും, ഓണക്കളികളും, വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ തിരുവാതിരയും, കുട്ടികളുടെ കലാപരിപാടികളും നടന്നു.  പിന്നീട് നടന്ന ആവേശകരമായ കൊല്ലം ജില്ലാ വനിതാ വടംവലി മത്സരത്തില്‍ കൊല്ലം തണ്ടര്‍ ഗേള്‍സ് വിജയികളായി. ക്വയിലോണ്‍ സൂപ്പര്‍ ക്യൂന്‍സ് രണ്ടാം സ്ഥാനവും, ദേശിങ്ങനാട് ഏഞ്ചല്‍സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് മുന്നണി പോരാളികൾക്കായി മൊർത്ത്ശ്മൂനി യാക്കാബായ യൂത്ത് അസ്സോസിയേഷൻ്റെ 'ആദരവ് 2021'

നവയുഗത്തിന്റെ ശക്തമായ ഇടപെടൽ: നിയമക്കുരുക്കഴിച്ചു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി

വിടവാങ്ങിയത് ബഹുമുഖപ്രതിഭ; നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് ദിവാന്‍ അമീരി ഉപദേഷ്ടാവിനെ സന്ദര്‍ശിച്ചു

60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ നിരോധനം റദ്ദാക്കി

ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹവുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

കല കുവൈറ്റ് സാംസ്‌കാരികമേളയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പ്രൊജക്ട് ഖത്തറിലെ കെബിഎഫ് പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി ആറുമാസത്തെ കായിക മല്‍സരങ്ങളുമായി എംഇഎസ് അലൂംനി

പാം ഇന്റര്‍നാഷണലിന്റെ ഓണാഘോഷം നീരദ ശ്യാമളം ഒക്ടോബര്‍ 8 വെള്ളിയാഴ്ച മുതല്‍ .

കോവിഡ് പ്രതിരോധത്തില്‍ ഇളവുകളുമായി അബുദാബി; സ്‌കൂളുകളില്‍ ബ്ലൂ സ്‌കൂള്‍ പദ്ധതി

കല കുവൈറ്റ് 'എന്റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു

മലയാളി അധ്യാപികയ്ക്ക് അബുദാബി വിദ്യാഭ്യാസവകുപ്പിന്റെ പുരസ്‌കാരം

അലൈന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കാര്‍ഷിക ശ്രമദാനം

കെഎംഎഫ് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ അല്‍ഹസ്സയില്‍ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചു.

ഹസ്സന്‍ കുഞ്ഞിന് യാത്രയയപ്പു നല്‍കി.

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കുവൈറ്റില്‍ ട്രാഫിക് സിഗ്‌നലുകളില്‍ വേഗപരിധി നിശ്ചയിച്ചു

ഒമാനിലെ ദീര്‍ഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീര്‍ വയലില്‍

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു

യുഎഇ - ഇന്ത്യ സെക്ടറില്‍ കൂടുതല്‍ വിമാന സര്‍വീസിന് അനുമതി

കൊല്ലം പ്രവാസി അസോസിയേഷന്‍ മനാമ ഏരിയ ഓണാഘോഷവും സമാപന സമ്മേളനവും സംഘടിപ്പിച്ചു

സേവാദര്‍ശന്‍ കുവൈറ്റ് ഈ വര്‍ഷത്തെ കര്‍മ്മയോഗി പുരസ്‌ക്കാരം മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാറിന്

നിയമക്കുരുക്കിൽപ്പെട്ട രണ്ടു തമിഴ് വനിതകൾ നാടണഞ്ഞു

ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടിവരുന്ന ദുരിതം വളരെ വലുത്; ന്യായീകരണമില്ലാത്തത് - മുഖ്യമന്ത്രി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

വിജയപുരം പ്രവാസി കൂട്ടായ്മ ആഗോള പ്രവാസിദിനം ആഘോഷിച്ചു

ആഗോള പ്രവാസി ദിനാചരണം KRLCC Dubai കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സഹായം നല്‍കി.

View More