Image

വോയ്സ് മെസേജുകള്‍ ഇനി ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് ; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

Published on 13 September, 2021
വോയ്സ് മെസേജുകള്‍ ഇനി ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് ; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
വാട്സ് ആപ്പിലൂടെ അയക്കുന്ന വോയ്സ് മെസേജുകളെ  ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്. വാട്സ് ആപ്പിന്‍്റെയോ, ഫേസ് ബുക്കിന്‍്റെയോ സെര്‍വ്വറിലേക്ക് മാറ്റാതെ ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

ആദ്യ ഘട്ടത്തില്‍ ഐഫോണുകളിലായിരിക്കും പുതിയ ഫീച്ചര്‍ ലഭ്യമാക്കുക. ഐഫോണുകളിലെ സ്പീച് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഒരു തവണ വോയ്സ് മെസേജില്‍ നിന്ന് ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റിയാല്‍ അത് വാട്സ് ആപ്പില്‍ സേവ് ചെയ്യപ്പെട്ട്  പിന്നിട് എത്ര വേണമെങ്കിലും വായി ക്കാം .

ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ മാത്രം ഈ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി. തെരഞ്ഞെടുക്കുന്നുവെങ്കില്‍ ഒറ്റ തവണ ഡിവൈസ് യൂസ് അനുവാദം നല്‍കേണ്ടതുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക