Image

നടന്‍ റിസബാവ അന്തരിച്ചു

Published on 13 September, 2021
 നടന്‍ റിസബാവ അന്തരിച്ചു
കൊച്ചി : പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു  അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു  ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

എറണാകുളം തോപ്പുംപടി സ്വദേശിയായ റിസബാവ ചലച്ചിത്ര അഭിനേതാവ്​, ഡബ്ബിങ്​ ആര്‍ട്ടിസ്റ്റ്​ എന്നീ നിലകളില്‍ പ്രശസ്തനായി. 1990ല്‍ റിലീസായ 'ഡോക്ടര്‍ പശുപതി' എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. അതേവര്‍ഷം സിദ്ധീഖ്​-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിലെ വില്ലന്‍ വേഷമായ ജോണ്‍ ഹോനായിയിലൂടെ​ ആണ്​ റിസബാവ ശ്രദ്ധേയനായത്. കൊല്ലുന്ന ചിരിയോടെ പ്രേക്ഷകരെ പേടിപ്പിച്ച  സുന്ദരനായ വില്ലന്‍ ആ ഒരു ഒറ്റവേഷത്തിലൂടെയാണ് ക്ലിക്കായതും.
ഡോക്ടര്‍ പശുപതിയിലൂടെ നായകനായി എത്തി പിന്നീട് വില്ലനായി മാറിയ ചരിത്രമായിരുന്നു റിസബാവയുടേത്.

150 ഓളം സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. വിവിധ ചാനലുകളിലായി ഇരുപതോളം ടെലിവിഷന്‍ പരമ്ബരകളിലും സജീവമായിരുന്നു. 2011ല്‍ 'കര്‍മ്മയോഗി' എന്ന സിനിമയുടെ ഡബ്ബിങിന്​ മികച്ച ഡബ്ബിങ്​ ആര്‍ട്ടിസ്​റ്റിനുള്ള സംസ്​ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു. ​

സാമ്ബത്തിക ബാധ്യത നടനെ എപ്പാേഴും വേട്ടയാടിയിരുന്നു.
അടുത്തിടെ ചെക്ക് കേസില്‍    താരത്തിന് എതിരെ  അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചത് വലിയ വാര്‍ത്തയായിരുന്നു. പണം തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്ന എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.  


Join WhatsApp News
Sheela Cheru 2021-09-13 13:05:36
Rest In Peace!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക