Image

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ഗൈഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

Published on 13 September, 2021
ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ഗൈഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമൃത യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഗൈഡ് ഡോ. എന്‍. രാധികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കൃഷ്ണകുമാരിയുടെ ബന്ധുക്കള്‍.

നിരന്തരം കൃഷ്ണകുമാരിയെ അധിക്ഷേപിച്ചിരുന്നെന്നും ഇരുപത് വര്‍ഷം കഴിഞ്ഞാലും ഗവേഷമം തീരില്ലെന്ന് പറഞ്ഞ് കൃഷ്ണകുമാരിയെ ഗൈഡ് അധിക്ഷേപിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു.

ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സര്‍വകലാശാലയില്‍ നിന്ന് ബിടെക്കും സ്വര്‍ണമെഡലോടെ എംടെക്കും പൂര്‍ത്തിയാക്കിയ കൃഷ്ണകുമാരി 2016 മുതലാണ് കോയമ്ബത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായത്.

പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് ഗൈഡ് തടഞ്ഞതെന്ന് സഹോദരി രാധിക ആരോപിച്ചു. ബ്ലൂ വെയ്ല്‍ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നല്‍കി ഒടുവില്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചത്  ഡോക്ടര്‍ എന്‍ രാധികയും അവര്‍ക്കൊപ്പമുള്ള ബാലമുരുകന്‍ എന്നയാളുമാണെന്നും സഹോദരി പറഞ്ഞു.

പ്രബന്ധം ഓരോ തവണയും അംഗീകാരത്തിനു നല്‍കുമ്ബോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു തള്ളുമായിരുന്നു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ നിരന്തരം തടസങ്ങള്‍ ഉണ്ടായതില്‍ കൃഷ്ണകുമാരി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക