America

പട്ടട (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published

on

ഇരുളിന്‍ മറ മാറി, തേജ: പൊന്‍വിളക്കുമായ്,
പുലര്‍കന്യകയെഴുന്നള്ളുന്നു പ്രഭാമയി;
വാസ്തു ശില്പങ്ങള്‍ യശ: സ്തംഭങ്ങളുയര്‍ത്തിയ,
'കോണ്‍ക്രീറ്റുവന'മായ നഗരം മഹാത്ഭുതം;
മാനത്തെ സിന്ദൂരപ്പൊട്ടണിയാന്‍ തലപൊക്കി,
നോക്കുന്നിണസൗധം, ശ്രേണികള്‍ ശതദ്ദതം;
കുടിയേറ്റക്കാര്‍ക്കെന്നും സ്വാഗതമര്‍പ്പിക്കുന്ന,
"ന്യൂയോര്‍ക്കില്‍' വിജയധ്വജങ്ങളായവ മുന്നില്‍;
ഉറ്റുനോക്കുന്നതെന്തേ, കരത്തില്‍ വിളക്കേന്തി,
സ്വാതന്ത്ര്യസുരാംഗന, വിഷണ്ണമാണോ മുഖം;
മഞ്ഞുതുള്ളിയില്‍ വര്‍ണ്ണരാജികള്‍ വിരിയുന്ന
വശ്യതയവള്‍ക്കിന്ന് പേടിസ്വപ്നമായെന്നോ?
ആരവമുയരുന്നു വീഥിയില്‍ പലതരം,
വാഹനവ്യൂഹം പാഞ്ഞുപോകുന്നു നിരന്തരം;
നഭസ്സില്‍ മുഴക്കമോ? വെള്ളിടിയല്ല, വഴി-
തെറ്റിയ യന്ത്രപ്പക്ഷി ചിറകിട്ടടിക്കയായ്-
കെട്ടിടമൊന്നിന്‍ നേര്‍ക്ക്; സര്‍വ്വശക്തിയോടതാ-
ഞെട്ടിപ്പോയടിത്തറ, പെട്ടെന്ന് കുലുക്കമായ്;
നടുങ്ങുമിരട്ടതന്‍ കദനം തീര്‍ക്കും മട്ടില്‍,
അതിവേഗത്തില്‍ വീണ്ടുമാഞ്ഞുവന്നിടിക്കയായ്;
അഗ്നിപുഷ്പങ്ങള്‍ പൊട്ടിവിടര്‍ന്നു പരിസരം-
ധൂസരമായി, തിങ്ങി ധൂമപാളികളെങ്ങും;
മരണം പറന്നെത്തിപ്പുണരും നിമിഷങ്ങള്‍,
ഗതികെട്ടവര്‍ പ്രാണരക്ഷയ്ക്കായുഴന്നോടി;
ദുഷ്ടതയാളിക്കത്തി, ദിക്കുകള്‍ പകച്ചുപോയ്,
നേട്ടങ്ങളെരിഞ്ഞുടന്‍ ചുടലക്കളമായി;
എന്തൊരു കൊടുംചതി,യാരുടെ കടുംകൈകള്‍?
പെന്റഗണിതേഗതി, യൊക്കെയും നെരിപ്പോടായ്;
തീനാവിലീയല്‍ കണക്കെത്രപേര്‍, ദുരന്തത്തില്‍-
ബാക്കിപത്രങ്ങള്‍, ദു:ഖക്കടലില്‍ കുടുംബക്കാര്‍;
ഭീകരാക്രമണത്തില്‍ ശപ്തമാം മുഹൂര്‍ത്തങ്ങള്‍,
ജീവിതം കരിക്കട്ടയാക്കിയ ചരിത്രമായ്;
മാരക വിഷാണുക്കള്‍ വിതച്ച് മൃതികൊയ്തു,
ചേതന മദിക്കുന്നു, മനുഷ്യപ്പിശാചായി;
വെണ്ണീറിലമരുന്നു ബുദ്ധിശക്തികള്‍ ക്ഷണം!
കണ്ണുനീരലകളിലുള്‍ത്തുടിപ്പുകള്‍ മാത്രം;
കാലത്തിന്‍ കരുത്തുറ്റ കരലാളനം മൂലം,
വിരാഹതപമലിഞ്ഞകലും മറവിയായ്;
നാഗരീകതേ, സ്വേദമുത്തുകള്‍ വിളയിച്ച്,
മാനവ മനീഷയിലുണര്‍ന്ന സാക്ഷ്യങ്ങളേ,
അധമ ഹൃദയങ്ങള്‍ പകയാല്‍ കൊളുത്തുന്ന
പട്ടടയില്‍ നിന്നുയിര്‍കൊള്ളട്ടെ ഫീനിക്‌സ് പക്ഷിപോല്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

വലത്തു ഭാഗത്തെ കള്ളൻ (കഥ: വെന്നിയോൻ ന്യുജേഴ്സി)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

വിശക്കാതിരുന്നെങ്കിൽ! (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

View More