Image

ഒക്ടോബർ 'ഹിന്ദു പൈതൃക മാസമായി ' ആചരിക്കുന്നു

Published on 09 September, 2021
ഒക്ടോബർ  'ഹിന്ദു പൈതൃക മാസമായി ' ആചരിക്കുന്നു
ലോകമെമ്പാടുമുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഉൾപ്പെടുന്ന  ധർമ്മ അധിഷ്ഠിത സംഘടനകൾ,  ഒക്ടോബറിൽ ഹിന്ദു പൈതൃക മാസമെന്ന മഹോത്സവം കൊണ്ടാടാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചു.
  (വെബ്സൈറ്റ്: www.hindumonth.org)
അമേരിക്കയിലും കാനഡയിലും  അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാണ് ഹിന്ദുക്കൾ. ശക്തമായ കുടുംബ ഘടനയും വിദ്യാഭ്യാസത്തോടുള്ള അഭിനിവേശവും, സമൂഹത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രൊഫഷണൽ സംഭാവനകൾക്കുപുറമേ  സാംസ്കാരിക പൈതൃകംകൊണ്ടും സമ്പന്നമാണ്. വസ്ത്രധാരണവും  രുചിവൈവിധ്യവും  ഹോളി, ദീപാവലി പോലുള്ള ഉത്സവങ്ങളും  പാശ്ചാത്യ ലോകത്തെ പോലും  ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന സംസ്കൃതിയുടെ മകുടോദാഹരണങ്ങളാണ്.

ഹിന്ദു സംസ്കാരത്തിന്റെ മൗലികമായ വൈവിധ്യം തുറന്നു കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ്  ഹിന്ദു പൈതൃക മാസം ആഘോഷിക്കുന്നത്. 
ഇതിൽ പങ്കെടുക്കുന്ന ഓരോ സംഘടനയും അവരുടെ ഇവന്റുകൾ അപ്രകാരം ആയിരിക്കണമെന്ന് തീരുമാനിക്കും. ഒരു നിശ്ചിത ദിവസം, അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിലായി  നിരവധി പരിപാടികൾ നടത്താനാണ് പദ്ധതി. സാംസ്കാരിക പരിപാടികൾ, ഫാഷൻ ഷോകൾ, വെബിനാർ, മൾട്ടി-ഡേ കോൺഫറൻസുകൾ, വാക്കത്തോൺ എന്നീ പരിപാടികളാണ് നടത്താൻ ഉദ്ദേശിക്കുന്നത്.  കോവിഡ്  സാഹചര്യം കണക്കിലെടുത്ത് ഭൂരിഭാഗം പരിപാടികളും  വെർച്വൽ ആയിരിക്കും,

ഹിന്ദു ധർമ്മത്തിൽ ഉൾക്കൊള്ളുന്ന സനാതന (നിത്യമായ) മൂല്യങ്ങൾ തിരിച്ചറിയുന്ന എല്ലാ സംഘടനകൾക്കും ബിസിനസുകൾക്കും വ്യക്തികൾക്കും ഇതിൽ ഭാഗമാകാം. നമ്മുടെ  പൈതൃകത്തിന്റെ ആവേശകരമായ ഈ  ആഘോഷത്തിൽ ഇതിനകം 30 -ലധികം സംഘടനകൾ കൈകോർത്തിട്ടുണ്ട് ; സമീപഭാവിയിൽ കൂടുതൽ പേർ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്നു.

മിഷൻ ബിന്ദിയും ഹിന്ദു സ്റ്റുഡന്റ് കൗൺസിലുമാണ് ഹിന്ദു പൈതൃക മാസത്തിൽ തങ്ങളുടെ പ്രധാന പരിപാടി പ്രഖ്യാപിച്ചിട്ടുള്ള സംഘടനകൾ. കഴിഞ്ഞ വർഷത്തെ ആഘോഷത്തിന്റെ വിജയത്തെത്തുടർന്ന്, അവർ 2021 ഒക്ടോബർ 7, നവരാത്രിയുടെ ആദ്യ ദിവസം 'ലോക ബിന്ദി ദിനം' ആചരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.Hindumonth.org സന്ദർശിച്ച് '2021 World Bindi Day' ക്ലിക്ക് ചെയ്യുക. 

വേൾഡ് ഹിന്ദു കൗൺസിൽ ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റും പരിപാടിയുടെ സംഘാടകരിലൊരാളുമായ ഡോ. ജയ് ബൻസലും ഹിന്ദു സമൂഹം പ്രകൃത്യാ തന്നെ നിസ്സഹായരാണ് എന്ന വസ്തുത അടിവരയിടുന്നു. എന്നിരുന്നാലും, രണ്ടാമത്തെയും മൂന്നാമത്തെയും തലമുറകൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചതിനാൽ, ഹിന്ദു സമൂഹം അവരുടെ പുറംതോട് പൊട്ടിച്ച്  പുറത്തുവന്ന് അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും വിവിധ  മേഖലകളിലെ  സംഭാവനകളിലുള്ള പങ്കാളിത്തത്തെക്കുറിച്ചും സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു പൈതൃക മാസാചരണത്തിൽ  എച്ച്എസ്‌സി അങ്ങേയറ്റം ആവേശഭരിതരാണെന്ന് ഒക്ടോബർ മാസം ഉടനീളം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കാനുള്ള സംഘാടകരുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഹിന്ദു സ്റ്റുഡന്റ് കൗൺസിൽ (എച്ച്എസ്‌സി) പ്രസിഡന്റ് അർണവ് കെജ്രിവാൾ വ്യക്തമാക്കി. അമേരിക്കയിലെ ജീവിതം തങ്ങൾക്ക് പകർന്നുതന്ന  അനുഭവം പങ്കിടാനും  പഠിക്കാനുമുള്ള അവസരമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതുല്യമായ സംസ്കാരങ്ങളും പാരമ്പര്യങ്ങളും ചരിത്രങ്ങളും തനതായ കഥകളും അറിയാൻ പ്രതീക്ഷയോട് കാത്തിരിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.

 “വടക്കേ അമേരിക്കയിലെ  സുപ്രധാന ഹിന്ദു/വേദ സംഘടനയുടെ ഒരേയൊരു ആഫ്രിക്കൻ- അമേരിക്കൻ നേതാവ്  എന്ന നിലയിൽ, ഏറെ  സന്തോഷവും അഭിമാനവുമുണ്ടെന്ന് വേദ ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി ടിൽമാൻ അഭിപ്രായപ്പെട്ടു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ താനും പങ്കാളിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി

 ഹിന്ദുമതം എന്ന് വിളിക്കപ്പെടുന്ന വേദ സനാതന ധർമ്മം  തുടർച്ചയായ നാഗരികതയെ പ്രതിനിധാനം ചെയ്യുന്നു എന്ന് വേൾഡ് ഹിന്ദു കൗൺസിൽ ഓഫ് അമേരിക്ക (വിഎച്ച്പിഎ) ജനറൽ സെക്രട്ടറി അമിതാഭ് വിഡബ്ല്യു മിത്തൽ പറഞ്ഞു, പതിനായിരക്കണക്കിന് വർഷങ്ങളായി കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു മുന്നോട്ടുപോകുന്ന  ഹിന്ദു തത്ത്വചിന്ത എന്താണെന്ന് മനസിലാക്കാൻ കഴിയുന്ന ഒരു പുസ്തകവുമില്ലെന്നും, അത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ നാഗരികതയിൽ ഹിന്ദുമതത്തിന്റെ സംഭാവന അളക്കാനാവാത്തതുമാണെന്നും  അതിന്റെ പ്രത്യധ്വാനികൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും മിത്തൽ വ്യക്തമാക്കി. ഹിന്ദുമത പൈതൃക മാസം ലോകത്തിന് ഈ തത്ത്വചിന്ത  തുറന്നതും സ്വതന്ത്രവുമാണെന്ന് മനസ്സിലാക്കാൻ അവസരം നൽകുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. 
 അമേരിക്കയിലെയും  കാനഡയിലെയും മറ്റു വിവിധ കോണുകളിലെയും സമൂഹവുമായി ആശയവിനിമയം നടത്താനുള്ള  അവസരമായി ഈ പരിപാടിയെ കാണുന്നു എന്ന് ഹിന്ദു യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ  പ്രസിഡന്റ് കല്യാൺ വിശ്വനാഥൻ പറഞ്ഞു.
ഹിന്ദു സമൂഹത്തിന് തങ്ങളുടെ ഇതുവരെയുള്ള  സഞ്ചാരപഥം ഓർമ്മിക്കാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പുരാതന വേദകാലം മുതൽ സുവർണ്ണ കാലഘട്ടം വരെ  കീഴടക്കലുകളുടെയും കോളനിവൽക്കരണത്തിന്റെയും പരീക്ഷണങ്ങളുടെയും പർവ്വങ്ങൾ താണ്ടി, ഭാവി തലമുറകൾക്കായി ഹിന്ദു ലോകവീക്ഷണം വീണ്ടെടുക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരമായി ഇതിനെ കണ്ട്  ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് നോക്കണമെന്ന് വിശ്വനാഥൻ ഓർമ്മപ്പെടുത്തി. ആധുനിക ലോകത്ത് ഹിന്ദു എന്നതിന്റെ യഥാർത്ഥ  അർത്ഥം  പ്രതിഫലിപ്പിക്കാൻ കഴിയണമെന്നും , അത് ഒരു പ്രത്യേക വംശത്തിൽ പെട്ടതല്ലെന്നും മാനവരാശിക്ക്  അളക്കാനാവാത്ത മൂല്യമുള്ള  സംഭാവന നൽകാൻ പര്യാപ്തമായ ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഒക്ടോബർ മുഴുവൻ ആഘോഷിക്കാൻ പോകുന്ന സംസ്കാരത്തിന്റെ വൈവിധ്യത്തെക്കുറിച്ച് ജനറൽ സെക്രട്ടറി ശോഭാ സ്വാമി ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (COHNA)വാചാലയായി. പല  തലമുറകളിൽപ്പെട്ട  ഹിന്ദുക്കൾ  യുഎസിനെ തങ്ങളുടെ വീടായി കാണുന്നു എന്നും  അവർ പറഞ്ഞു.
കല, നൃത്തം, സംഗീതം, യോഗ, ധ്യാനം, സൂക്ഷ്മത, ആയുർവേദം, ഭക്ഷണം എന്നിവയിലുള്ള തങ്ങളുടെ പ്രാഗത്ഭ്യം  പ്രദർശിപ്പിക്കാൻ  ഒക്ടോബറിലെ ഒരു മാസം  നീണ്ടുനിൽക്കുന്ന ആഘോഷത്തിനായി കാത്തിരിക്കുകയാണെന്നും ശോഭ സ്വാമി കൂട്ടിച്ചേർത്തു.

HHM ആഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ   www.hindumonth.org.എന്ന വെബ്സൈറ്റിൽ ഒരു പങ്കാളിയായി രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്  908-803-3523 / jaigb0@gmail.com ൽ ബന്ധപ്പെടുക.

ഒക്ടോബർ  'ഹിന്ദു പൈതൃക മാസമായി ' ആചരിക്കുന്നു
ഡോ.ജയ് ബൻസാൽ, വൈസ് പ്രസിഡന്റ് -വേൾഡ് ഹിന്ദു കൗൺസിൽ ഓഫ് അമേരിക്ക (വിഎച്ച്സിഎ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക