റിയാദ്: ശുമൈസി ആശുപത്രിയില്‍ ഹൃദയസ്തംഭനം മൂലം മരിച്ച തിരുവനന്തപുരം മണക്കാട്
സ്വദേശിയും പേരുര്‍ക്കടയില്‍ സ്ഥിരതാമസക്കാരനുമായ ബി. ദേവരാജന്റെ മൃതദേഹം
നാട്ടിലെത്തിച്ചു. എമറേറ്റ്സ് എയര്‍വേയ്സ് വിമാനത്തില്‍ കൊണ്ടുവന്ന മൃതദേഹത്തെ
പിത്രുസഹോദര പുത്രന് മുരുകന് അനുഗമിച്ചു.
കഴിഞ്ഞ 27 വര്‍ഷക്കാലം സൗദിയിലെ
റിയാദില്‍ തുന്നല്‍ ജോലി ചെയ്തു വരികയായിരുന്ന ദേവരാജന്‍ തിരുവനന്തപുരം ജില്ലാ
കൂട്ടായ്മ, ടെക്സയുടെ പ്രവര്‍ത്തകനായിരുന്നു. ഹൃദ്രോഗ ചികില്‍സയിലായിരുന്ന
ഇദ്ദേഹത്തിന് താമസസ്ഥലത്തു വച്ചു പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ
തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ അജിത തിരുവനന്തപുരം ഇഎസ്ഐ ആശുപത്രി
അഡ്മിനിസ്റ്റ്രേറ്റിവ് വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ്. മകന് അനീഷ് (23) തക്കല
എഞ്ചിനിയറിങ്ങ് കോളേജിലും മകള്‍ അമ്മു(20) കോയമ്പത്തൂരിലെ മറൈന്‍ എഞ്ചിനിയറിങ്ങ്
കോളേജിലും പഠിക്കുന്നു.
ടെക്സാ പ്രവര്‍ത്തക സമിതി അംഗം രാധാകൃഷ്ണന്,
സെക്രട്ടറി ജോര്‍ജുകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം
നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
ടെകസയുടെ നേതൃത്വത്തില്‍ പരേതന്റെ കുടുംബ സഹായ ഫണ്ട് സ്വരൂപിച്ചു
നല്കാന് 26-ന് കൂടിയ പ്രവര്‍ത്തക സമിതി തീരുൂമാനിച്ചിരുന്നു.