Image

റവ. ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ഡാളസ്സില്‍ പ്രസംഗിക്കുന്നു.

പി.പി.ചെറിയാന്‍ Published on 01 July, 2012
റവ. ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ഡാളസ്സില്‍ പ്രസംഗിക്കുന്നു.
ഡാളസ്: സുപ്രസിദ്ധ സുവിശേഷ കണ്‍വന്‍ഷന്‍ പ്രാസംഗീകനായ റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ജൂലായ് 19 മുതല്‍ 22 വരെ ഡാളസ്സില്‍ വചനപ്രഘോഷണം നടത്തുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വാര്‍ഷിക സുവിശേഷ കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായിട്ടാണ് ഡോ. അല്‍ഫോണ്‍സ് ഡാളസ്സില്‍ എത്തുന്നത്.

മധുരെ യൂണിവേഴ്‌സിറ്റി, മദ്രാസ് ക്രിസ്റ്റ്യന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും കോളേജ് വിദ്യാഭ്യാസവും, യൂണിയന്‍ ബിബ്ലിക്കന്‍ സെമിനാരി, ഫുള്ളര്‍ തിയോളജിക്കല്‍ സെമിനാരി എന്നിവയില്‍ നിന്ന് വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ഡോ.അല്‍ഫോണ്‍സ് ഇന്റര്‍ കള്‍ച്ചറല്‍ സ്റ്റഡിവിഭാഗത്തില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു. മാരാമണ്‍ കണ്‍വന്‍ഷനിലെ പ്രധാന പ്രാസംഗീകരില്‍ ഒരാളാണ് ഡോ.അല്‍ഫോണ്‍സ്.

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന് 1994 മുതല്‍ അമേരിക്കയില്‍ വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ.റവ. മാര്‍ട്ടിന്‍ പോര്‍ട്ട്‌ലാന്റ് (ഒറിഗണ്‍) മിഷന്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സിനെ കേള്‍ക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്തി കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക വികാരി റവ.ഒ.സി. കുര്യന്‍ അഭ്യര്‍ത്ഥിച്ചു.
റവ. ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ഡാളസ്സില്‍ പ്രസംഗിക്കുന്നു.
റവ. ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ഡാളസ്സില്‍ പ്രസംഗിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക