ബോക്സ് ഓഫീസില്‍ വിജയം ആഘോഷിക്കുന്ന ഡയമണ്ട് നെക്ലേസിനുശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവൃതാ സുനില്‍, രമ്യാ നമ്പീശന്, റിമാ കല്ലിങ്കല്‍ എന്നിവരാണ് നായികമാര്‍. കലാഭവന്‍ മണി ശക്തമായ കഥാപാത്രവുമായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശ് നിര്‍മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ബോബി സഞ്ജയ് എഴുതുന്നു. ജോമോന് ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകന് ഔസേപ്പച്ചനാണ്. ജൂലായ് 2ന് ചിത്രീകരണം ആരംഭിക്കും. ലൊക്കേഷന്‍ എറണാകുളം, വാഗമണ്‍.