news-updates

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചു; ട്വിറ്ററിന് നോട്ടീസ്

Published

on



ന്യൂഡല്‍ഹി: കന്റോണ്‍മെന്റിന് സമീപം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നീക്കം ചെയ്യാന്‍ കമ്മീഷന്‍ ട്വിറ്റര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയത്.  രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് ആരോപിക്കുന്ന ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയു
ടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ഇവര്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാം.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് അവളെ തിരിച്ചറിയാനിടയാക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കാനും ട്വീറ്റ് നീക്കം ചെയ്യാനും ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്റിറ്റി ഏതെങ്കിലും മാധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും കമ്മീഷന്‍ ട്വിറ്റര്‍ ഇന്ത്യയെ ഓര്‍മിപ്പിച്ചു. 

ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലമായി ദഹിപ്പിക്കുകയും ചെയ്തിരുന്നു. മകളുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നും പൂജാരിയാണ് മകളെ ബലാത്സംഗം ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മോന്‍സണ് ലാപ്‌ടോപ്പും നോട്ടെണ്ണല്‍ യന്ത്രവും ഘടിപ്പിച്ച കാര്‍; കേരള പോലീസിന്റെ സുരക്ഷയും; നാണക്കേടായപ്പോള്‍ മാറ്റി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

കെപിസിസി നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും

ആഢംബര കാറുകളുടെ പേരില്‍ മോന്‍സണ്‍ മാവുങ്കലിന്റെ വന്‍ തട്ടിപ്പ്

വിമര്‍ശിക്കാം പക്ഷെ ക്രൂശിക്കരുത് ; ബിഷപ്പിനെ പിന്തുണച്ച് വീണ്ടും ശ്രീധരന്‍ പിള്ള

നിയമസഭാംഗങ്ങളെക്കുറിച്ചുള്ള മോശം പരാമര്‍ശത്തില്‍ വിനു വി. ജോണ്‍ മാപ്പ് പറഞ്ഞു

പത്ത് കോടിയുടെ തട്ടിപ്പില്‍ കെ.സുധാകരനെതിരെ ഗുരുതര ആരോപണം

നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി

പത്ത് കോടി തട്ടിയ മോന്‍സന്റെ ഉന്നത ബന്ധങ്ങള്‍ പുറത്ത്

കനയ്യ കോണ്‍ഗ്രസിലെത്തുമോ ? കാത്തിരിക്കാം ഒരു ദിവസം

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്

കടുപ്പിച്ച് സുധീരന്‍ ; എഐസിസി അംഗത്വവും രാജിവച്ചു.

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ സജീവം ; ഗ്രൂപ്പുകള്‍ക്കും പരിഗണന

മോശം കാലാവസ്ഥ ; കണ്ണൂരും മംഗലാപുരത്തും ഇറക്കേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

ഇന്ധനവില മുന്നോട്ട് തന്നെ ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

റോമിലേയ്ക്ക് പോകാന്‍ മമതയ്ക്ക് അനുമതിയില്ല ; പ്രതിഷേധിച്ച് തൃണമൂല്‍

മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ താലിബാന്‍

മൃതദേഹങ്ങള്‍ ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം ; ഇത് ക്രൂരതയുടെ താലിബാന്‍ മുഖം

പാകിസ്ഥാനെ വിറപ്പിച്ച് യുഎന്നിലെ ഇന്ത്യയുടെ പെണ്‍പുലി ; ആരാണ് ഈ സ്‌നേഹ

അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്; യുഎന്‍ പൊതുസഭയില്‍ മോദി

നാര്‍ക്കോട്ടിക് ജിഹാദ്: കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം; ബിഷപ് കല്ലറങ്ങാട്ട് മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‌സില്‍

ഏഴ് പേര്‍ക്ക് പുതുജീവനേകി നേവിസ് മറഞ്ഞു

അവാർഡ് അഹിതങ്ങളും അ - വിഹിതങ്ങളും സാഹിത്യ അക്കാദമിയുടെ നേർക്കും : ആൻസി സാജൻ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ കലാപക്കൊടി

രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യക്ക് ബൈഡന്റെ പിന്തുണ

നാര്‍ക്കോട്ടിക് ജിഹാദ് ; സിപിഎമ്മിന്റെ മലക്കം മറിച്ചില്‍

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇനി യോഗം വേണ്ടെന്ന് സിപിഎം

View More