Image

മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Published on 04 August, 2021
മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി



ജിദ്ദ: മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞലവി ഉണ്ണീന്‍ നമ്പ്യാടത്തിനെ(45) ആണ് ജിദ്ദയിലെ അല്‍ സാമറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിദ്ദയില്‍ അല്‍മംലക സ്‌ക്രാപ്പ് എന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയുടെ പണം മാര്‍ക്കറ്റില്‍നിന്ന് ശേഖരിച്ച് തന്റെ കാറില്‍ മടങ്ങുന്നതിനിടെ അജ്ഞാതര്‍ കുഞ്ഞലവിയെ കുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു. 

കളക്ഷന്‍ തുകയായ ഏകദേശം 80,000 റിയാല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കാറില്‍ കുത്തേറ്റ് മരിച്ച നിലയിലായിരുന്നു സുഹൃത്തുക്കള്‍ കുഞ്ഞലവിയെ കണ്ടെത്തിയത്. മരണാനന്തര നടപടിക്രമങ്ങള്‍ക്കായി തൊഴിലുടമയും ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിംഗും പ്രവര്‍ത്തിച്ചുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക