Image

മുട്ടില്‍ മരംമുറി കേസ്: സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം

Published on 04 August, 2021
മുട്ടില്‍ മരംമുറി കേസ്: സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം


കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.  പ്രതികള്‍ക്കെതിരെ നിസ്സാര കേസ് എടുത്തത് എന്തിനെന്നും ഐ.പി.സി. വകുപ്പുകള്‍ എന്തുകൊണ്ട് ചുമത്തിയില്ലെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. മോഷണക്കുറ്റം ചുമത്തിയ 68 കേസുകളില്‍ പ്രതികളെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും കോടതി ആരാഞ്ഞു.

നേരത്തേയും മരംമുറി കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക