news-updates

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ്

Published

on

സംസ്ഥാനത്ത് ഇന്ന് 22414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 108 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 197092 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഒമ്പത് ജില്ലകളിലും 1000 ന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. 
*************************************
സംസ്ഥാനത്ത് ഏറെ വിമര്‍ശനമുയര്‍ന്ന ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ ചട്ടങ്ങള്‍ മാറി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് പകരം ആയിരത്തില്‍ എത്രപേര്‍ക്ക് രോഗം എന്നതടിസ്ഥാനമാക്കിയായിരിക്കും ഇനി ഇളവുകളും നിയന്ത്രണങ്ങളും. പ്രതിവാര കണക്കായിരിക്കും എടുക്കുക. ആയിരത്തില്‍ പത്ത്  രോഗികളില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കും. മറ്റു സ്ഥലങ്ങളില്‍ ഞായറാഴ്ച മാത്രമാകും ലോക്ഡൗണ്‍. കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെ പ്രവര്‍ത്തിക്കാം. വിവാഹം,മരണം എന്നിവയ്ക്ക് 20 പേരാവാം ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതിയുണ്ട്. 

*********************************
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ കേരളത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം. സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന് കൈമാറി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കണ്ടെയിന്‍മെന്റ് സോണുകളില്ല. ഗാര്‍ഹിക നിരീക്ഷണവും ചികിത്സയും സംസ്ഥാനത്ത് ഫലപ്രദമല്ല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
********************************
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസില്‍ ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട് ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് കൈമാറിയത്.
********************************
പാര്‍ലമെന്റില്‍ പെഗാസസ് ചാരക്കേസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനാണ് നടപടി. ഡോള സെന്‍, നദീമുള്‍ ഹക്ക്, അബീര്‍ രഞ്ജന്‍ ബിശ്വാസ്, മൗസം നൂര്‍, ശാന്ത ഛേത്രി, അര്‍പിത ഘോഷ് എന്നിവര്‍ക്കെതിരേയാണ് നടപടി.
********************************
ടോക്കിയോയില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. ബോക്സിംഗില്‍ ലവ്ലീന ബോര്‍ഗോഹെയ്നാണ് വെങ്കലമെഡല്‍ നേടിയത്. വനിതകളുടെ 69 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലീനയുടെ നേട്ടം . ടോക്യോ ഒളിമ്ബിക്‌സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍  ഫൈനലില്‍ പ്രവേശിച്ചു . ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍ പരാജയപ്പെട്ടു ഇനി വെങ്കലമെഡലിനായി ബ്രിട്ടനുമായി ഏറ്റുമുട്ടും. 
********************************
കേരളത്തിലേയ്ക്ക്  സ്ലീപ്പര്‍ സെല്ലുകള്‍ വഴി ഭീകരര്‍ ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ  മുന്നറിയിപ്പ്. കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന സംഘങ്ങളെല്ലാം ഭീകര സംഘടനകളുടെ ഭാഗമായിട്ടുള്ളവരാണ്. കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ്ഐ. സജീവമാണെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനം.
*********************************
മുസലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍. വി.കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തീക ഇടപാടുകള്‍ ദുരൂഹമാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മകന് എന്‍.ആര്‍.ഐ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ ഒരു കന്യാസ്ത്രീയും

കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവും ; തെറ്റ് സമ്മതിച്ച് അമേരിക്ക

വി.എന്‍. വാസവനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തില്‍ ലേഖനം

സിപിഎം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവച്ചു ; ദീപികയില്‍ വീണ്ടും ലേഖനം

പ്ലസ് വണ്‍ ടൈംടേബിള്‍ ഉടന്‍ ; സ്‌കൂളുകളും ഉടന്‍ തുറന്നേക്കും

കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം

അമേരിക്കയില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ; അതൃപ്തി അറിയിച്ച് വിദഗ്ദ സമിതി

ഒറ്റക്കെട്ടായി എതിര്‍ത്തു; പെട്രോളും ഡീസലും ജി.എസ്.ടിയിലില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ ജി.എസ്.ടിയില്‍

സമൂഹ മാധ്യമങ്ങളില്‍ മത സ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്

പാലാ ബിഷപ്പിന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്നു തോന്നുന്നില്ല- ബിജെപി നേതാവ് സി.കെ പത്മനാഭന്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കോവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് ഐ.സി.എം.ആര്‍

കൊഴിഞ്ഞു പോക്ക് തുടരുമ്പോള്‍ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്

പെട്രോളും ഡീസലും ഉടന്‍ ജിഎസ്ടി പരിധിയില്‍ വരില്ല

എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാനത്തിന് തന്നോടുള്ള വിരോധത്തിന്റെ കാര്യമറിയില്ലെന്ന് ജോസ് കെ.മാണി

View More