Image

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു

ജോബിന്‍സ് Published on 01 August, 2021
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു
കാപ്പ കേസ് പ്രതി കൊല്ലപ്പെട്ടു. തിരുവനന്തപുരത്താണ് സംഭവം. നരുവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്‌സ് നിര്‍മ്മിക്കുന്ന കമ്പനിക്കുള്ളിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരം കുറ്റവാളിയായിരുന്ന അനീഷ് കാപ്പ ചുമത്തപ്പെട്ട് ജിയിലിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ പുറത്തിറങ്ങിയത്. 

പുറത്തിറങ്ങിയ ഉടനെ ഒരു വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഒരു കൊലപാതക കേസിലും നാല് വധശ്രമക്കേസിലും ഇയാള്‍ പ്രതിയായിരുന്നു. ചില കവര്‍ച്ചാ കേസുകളും ഇയാള്‍ക്കെതിരെ ഉണ്ട്.  വിയ്യൂര്‍ ജയിലിലായിരുന്നു ഇയാള്‍ തടവില്‍ കഴിഞ്ഞിരുന്നത്. 

മാല മോഷ്ടിച്ച ശേഷം ഹോളോബ്രിക്‌സ് നിര്‍മ്മാണ ശാലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം. മുന്‍ വൈരാഗ്യമോ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയോ ആയിരിക്കാം കൊലപാതക കാരണമെന്ന് കരുതുന്നു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക