Image

ഏത് ഇറച്ചിയേക്കാളും കൂടുതല്‍ കഴിക്കേണ്ടത് ബീഫ് ; ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ളത് തിന്നാന്‍ അവകാശമുണ്ടെന്ന് ബിജെപി നേതാവ്

Published on 31 July, 2021
ഏത് ഇറച്ചിയേക്കാളും കൂടുതല്‍ കഴിക്കേണ്ടത് ബീഫ് ; ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ളത് തിന്നാന്‍ അവകാശമുണ്ടെന്ന് ബിജെപി നേതാവ്

ഷില്ലോംഗ്: ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ളത് എന്തും തിന്നാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്നും മറ്റേതൊരു ഇറച്ചി വിഭവങ്ങളേക്കാളും താന്‍ ബീഫ് തിന്നാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ബിജെപി നേതാവ്. മേഘാലയ ക്യാബിനറ്റ് മന്ത്രി കൂടിയായ സാന്‍ബര്‍ ഷൂലൈ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപിയുടെ ഗോഹത്യ നിയമം ചുമത്തിയാല്‍ ജനങ്ങളില്‍ തെറ്റായ സന്ദേശം എത്താന്‍ കാരണമാകുമെന്ന് ആയിരുന്നു ഇക്കാര്യത്തിലുള്ള ചോദ്യത്തിന് ഷൂലൈ നല്‍കിയ മറുപടി. ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാള്‍ താന്‍ ബീഫ് തിന്നാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കും. ജനാധിപത്യ രാജ്യത്ത് ഇഷ്ടമുളളത് കഴിക്കാന്‍  ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്തതിന് തൊട്ടു പിന്നാലെയായിരുന്നു ഷൂലെയുടെ പ്രസ്താവന. കന്നുകാലികളെ മേഘാലയിലേക്ക് കൈമാറ്റം ചെയ്യുന്ന കാര്യം താന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒരിടത്ത് പാസ്സാക്കപ്പെടുന്ന നിയമം അയല്‍ സംസ്ഥാനങ്ങളെ ബാധിക്കരുത് എന്ന കാര്യവും പറഞ്ഞിട്ടുണ്ടെന്നും ഷൂലെ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക