മേപ്പയൂര്‍ (കോഴിക്കോട്): വിരമിച്ച അധ്യാപക ദമ്പതിമാരെ വീടിന് സമീപത്തെ വിറക് പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെ.കെ.ബാലകൃഷ്ണന്‍(72) ഭാര്യ കുഞ്ഞിമാത (67) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിങ്ങപുരം സി.കെ.ജി. ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു ബാലകൃഷ്ണന്‍. ഇരിങ്ങത്ത് യു.പി.സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞി മാത.
മേപ്പയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലു ള്ള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മക്കള്‍: അഭിലാഷ് (അധ്യാപകന്‍ കന്നൂര്‍ യു.പി.സ്‌കൂള്‍) അഖിലേഷ്. മരുമകള്‍ രമ്യ: (അധ്യാപിക മേപ്പയൂര്‍ എല്‍.പി.സ്‌കൂള്‍).