VARTHA

കോവിഡിനെതിരെ ആന്റിബോഡി സാന്നിധ്യം കുറവ് കണ്ടെത്തിയത് കേരളത്തിലെന്ന് ഐസിഎംആര്‍

Published

on

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിനെതിരെ ഏറ്റവും കുറവ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത് കേരളത്തിലെന്ന് ഐസിഎംആര്‍ സര്‍വേ ഫലം.  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത് മധ്യപ്രദേശിലാണ്.

മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തിയപ്പോള്‍ കേരളത്തില്‍ ഇത് 44.4 ശതമാനം മാത്രമാണ്. അസമില്‍ സിറോ പ്രിവലന്‍സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. ഐസിഎംആര്‍ നടത്തിയ നാലാംവട്ട സര്‍വേയുടെ ഫലമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.

രാജസ്ഥാന്‍  76.2%, ബിഹാര്‍75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്74.6, ഉത്തരാഖണ്ഡ്73.1, ഉത്തര്‍പ്രദേശ്71, ആന്ധ്രാപ്രദേശ്70.2, കര്‍ണാടക 69.8, തമിഴ്‌നാട്69.2, ഒഡിഷ68.1% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ സിറോ പ്രിവലന്‍സ് നിരക്ക്.

ജൂണ്‍ 14 നും ജൂലൈ ആറിനും ഇടയിലാണ് ഐസിഎംആര്‍ നാലാമത് ദേശീയ സിറോ സര്‍വേ നടത്തിയത്. വാക്‌സിന്‍ വഴിയോ, രോഗം വന്നതു മൂലമോ ആന്റിബോഡി കൈവരിച്ചവരെ കണ്ടെത്താനായിരുന്നു സര്‍വേ. 11 സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത, കുറഞ്ഞത് മൂന്നില്‍ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയതായി കണ്ടെത്തി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ഇനി രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കുറഞ്ഞ സിറോ പോസിറ്റീവ് ശതമാനം സൂചിപ്പിക്കുന്നത്. രാജ്യത്ത് 26 പേരില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോള്‍, കേരളത്തില്‍ ഇത് അഞ്ചില്‍ ഒരാള്‍ക്കാണെന്ന് മുമ്പ് നടന്ന സിറോ സര്‍വേകളില്‍ വ്യക്തമായിരുന്നു. 3.6 കോടി ജനസംഖ്യയുള്ള കേരളത്തിലെ 45 ശതമാനം പേരെയും കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കണ്ണൂര്‍ സര്‍വകലാശാല: സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി; വിവാദഭാഗം പഠിപ്പിക്കില്ലെന്ന് വി.സി

പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു

ഗുരുവായൂര്‍ മേല്‍ശാന്തിയായി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുമെന്ന് വിരാട് കോലി

കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കൂടി കോവിഡ്; 178 മരണം

സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.9 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും

പൂന്തുറ സിറാജ് അന്തരിച്ചു

അഴീക്കോടന്‍ രാഘവന്റെ പത്നി മീനാക്ഷി ടീച്ചര്‍ അന്തരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

ഹൈദരാബാദില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ഹരിതയിലെ കുട്ടികളെ പുറത്താക്കിയിട്ടില്ല; പാര്‍ട്ടി എടുത്ത തീരുമാനത്തിനൊപ്പം ; എം.കെ മുനീര്‍

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ ്രൈകംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവും; കെ.സുധാകരന്‍

കെ.സുധാകരനും വി.ഡി സതീശനും ചങ്ങനാശേരി ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചു

ബിഷപ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല, ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല; മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി

ബഹിരാകാശ ടൂറിസം രംഗത്ത് പുതുചരിത്രം; സ്‌പെയ്‌സ് എക്‌സ് വിക്ഷേപിച്ചു

ഇന്ത്യയില്‍ 2020ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 8.3% കുറവ്

നര്‍കോട്ടിക് ജിഹാദ് ആരും കേള്‍ക്കത്ത കാര്യം, അതിന് മതചിഹ്നം നല്‍കരുത്: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളിയായ ആശ രോഗം ബാധിച്ച് മരിച്ചു

ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും മമത ബാനര്‍ജിയും

കോണ്‍ഗ്രസിന്റേത് ഉപ്പുചാക്ക് വെള്ളത്തില്‍വെച്ച അവസ്ഥ, പരിഹസിച്ച് കോടിയേരി

സസ്‌പെന്‍ഷന്‍ നടപടിക്ക് സ്റ്റേ; ആഹ്ലാദത്തില്‍ തെരുവില്‍ ചുവടുവെച്ച് കഫീല്‍ ഖാന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കബഡി പരിശീലകരായ അച്ഛനും മകനും അറസ്റ്റില്‍

നീറ്റ് ആള്‍മാറാട്ടം: ലക്ഷ്യം സമ്പന്നകുടുംബങ്ങളിലെ കുട്ടികള്‍, പിന്നില്‍ വന്‍സംഘം; കൂടുതല്‍ അറസ്റ്റ്

പേടിച്ചായിരുന്നു ആ ട്രെയിന്‍ യാത്ര; പക്ഷെ പോലീസിന്റെ കരുതല്‍ ഞെട്ടിച്ചു- അനുഭവം പറഞ്ഞ് യാത്രക്കാരി

ഏഴുവയസ്സുകാരനെ പുലിപിടിച്ചു; കടിച്ചുവലിച്ച് വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം, പിതാവ് രക്ഷപ്പെടുത്തി

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു, പ്രതിക്കായി വ്യാപക തിരച്ചില്‍; 10 ലക്ഷം രൂപ പാരിതോഷികം

ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍

കേരളത്തില്‍ 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 208

നിപ്പ ഭീതിയൊഴിയുന്നു: കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

View More