FILM NEWS

സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ വാർഷിക മത്സരത്തിലേയ്ക്ക് തരിയോടും

Published

on


വയനാടിന്റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമായമാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രം സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ വാർഷിക മത്സരത്തിലേയ്ക്ക് തിരഞ്ഞെടുത്തു. അടുത്ത മാസം ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെ അമേരിക്കൻ ഒ. ടി. ടി. പ്ലാറ്റ്‌ഫോമായ മൂവി സെയിന്റ്സ് വഴി ഓൺലൈനായിട്ടാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഓരോ മാസവും സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ വിജയികളെയാണ് സെവൻത്ത് ആർട്ടിന്റെ വാർഷിക മത്സരത്തിലേയ്ക്ക് (ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഓഫ് ഈച്ച് കാറ്റഗറി ഓഫ് 2020-2021) സെലക്ട് ചെയ്യുന്നത്. 2020 ഡിസംബർ മാസത്തിൽ മത്സരിച്ച ‘തരിയോട്’ മേളയിലെ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു

ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, റീൽസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം മൂന്നോളം അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കോണ്ടിനെന്റെൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇന്റർനാഷണൽ മന്ത്ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ചെലെസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്‌സ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം  തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇതേ പശ്ചാത്തലത്തിൽ നിർമലിന്റെ തന്നെ സംവിധാനത്തിൽ വരാനിരിക്കുന്ന 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയിൽ ഭാഗമാകാൻ ചില വിദേശ സ്റ്റുഡിയോകളും വിദേശ താരങ്ങളും മുന്നോട്ട് വന്നത് മുമ്പേ വാർത്തയായിരുന്നു. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമയായ 'വഴിയെ'യാണ് നിർമലിന്റെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയാണ് വഴിയെ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ - ബിജു മേനോന്‍ ചിത്രം

ദൂരദര്‍ശന്‍ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു

ലതാ മങ്കേഷ്‌ക്കര്‍ക്ക് 92ആം പിറന്നാള്‍, ആശംസകളുമായി സിനിമാലോകം

2020ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറി, സുഹാസിനി ചെയര്‍പേഴ്‌സണ്‍

'ഒരു വയനാടന്‍ പ്രണയകഥ'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'മൂത്താശാരി'യായി മാമുക്കോയ; 'ഉരു' പോസ്റ്റര്‍ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമൂട് - നായകനായ പുതിയ ചിത്രം ദുബായില്‍ ആരംഭിക്കുന്നു

സേതുമാധവന്റെ പ്രണയത്തിനും വിരഹത്തിനും സാക്ഷ്യം വഹിച്ച കിരീടം പാലത്തിന്റെ മുഖച്ഛായ മാറുന്നു

'ഉടുപ്പ്' ഒടിടി റിലീസിന്

വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദര്‍ശിച്ച്‌ നയന്‍താര: വീഡിയോ

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു

ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ

'ഞങ്ങളുടെ സിനിമയ്ക്ക് നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

നാടക നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

View More