Image

മെഡല്‍ നേട്ടം ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനം:മീരാബായി ചാനുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

Published on 24 July, 2021
മെഡല്‍ നേട്ടം ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനം:മീരാബായി ചാനുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ ഭാരോദ്വോഹന താരം മീരാബായി ചാനുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനുവിന്റെ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് മോദി പറഞ്ഞു.

ടോക്യോ ഒളിമ്ബിക്‌സില്‍ ഇതിലും സന്തോഷമുള്ള മറ്റെന്തു തുടക്കമാണ് ആഗ്രഹിക്കാനാവുക. മീരാഭായ് ചാനുവിന്റെ പ്രകടനം ഇന്ത്യയെ ആവേശഭരിതമാക്കുകയാണ്. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേട്ടത്തെ അഭിനന്ദിക്കുന്നു. ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


മീരാഭായ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മോദിയുടെ ട്വീറ്റ്.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ചാനുവിനെ അഭിനന്ദിച്ചു. ടോക്യോ ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ട മീരാഭായ് ചാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക