Image

മഹാരാഷ്ട്രയില്‍ കനത്ത മഴ; മരണം 130 കടന്നു

Published on 24 July, 2021
മഹാരാഷ്ട്രയില്‍ കനത്ത മഴ; മരണം 130 കടന്നു
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി ശക്തമായ മഴ ശമനമില്ലാതെ തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലുലുമായി ഇതിനോടകം 136 മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

വിവിധ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സൈന്യവും എന്‍ഡിആര്‍എഫ് ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ തുടരുന്നു. ഒന്നര ലക്ഷത്തോളം പേരെ ഇതുവരെ മാറ്റിപാര്‍പ്പിച്ചു. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. റായ്ഗഡിലുണ്ടായ മണ്ണിടിച്ചില്‍ കുടുങ്ങിയ 63 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 70 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. കുടുങ്ങികിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക