America

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

Published

on

ഉച്ചകഴിഞ്ഞ് ഒന്നിനും ഒരു ഉന്മേഷം തോന്നിയില്ല.
സ്റ്റാഫ് മീറ്റിംഗ് മാത്രം നടത്തി , വിശദമായി എല്ലാവരെയും പരിചയപ്പെട്ടു .
ഭാവി പരിപാടികളുടെ ഒരു കരടുരേഖ തയ്യാറാക്കാൻ പറഞ്ഞു . കോർപ്പറേറ്റ് /കൊമേർഷ്യൽ  ബാങ്കിങ് കാര്യങ്ങൾ നോക്കുന്നത് അമേലിയ ബ്ലോസ്സം ആണ് .
വെളുത്തു നല്ല പൊക്കമുള്ള , കാഴ്ചയിൽ തന്നെ അടിമുടി സ്മാർട്ടായ കോർപ്പറേറ്റ് ലോകത്തിനു വേണ്ടി ട്രെയിനിങ് എടുക്കുന്ന സുന്ദരി . കാര്യപ്രാപ്തിയുള്ളവൾ ആണെന്ന് കണ്ടാൽ തന്നെ അറിയാം . ബിസിനസ് ലോൺ ആയിരുന്നു ചർച്ചാവിഷയം .
മീറ്റിംഗ് തീർന്നിട്ടും  അമേലിയ അവിടെത്തന്നെ നിന്നു .അവൾക്കു എന്തോ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞു. സത്യത്തിൽ അതിനുള്ള  മാനസികാവസ്ഥയിൽ ആയിരുന്നില്ല താൻ . എന്നാലും കുറച്ചു സമയം അതിനായി ചിലവഴിച്ചു . അൺസെക്യുവേഡ് ക്രെഡിറ്റ് വക കൊടുത്ത  ബിസിനസ് ലോണിന്റെ ഈ ബാങ്കിലെ കുടിശ്ശികക്കാരുടെ ലിസ്റ്റ് തയ്യാറാക്കിയത് അവൾ മെയിൽ അയച്ചിരുന്നു . തുടർനടപടി രണ്ടു ദിവസത്തിനകം ചർച്ച ചെയ്യാം എന്നു പറഞ്ഞു .
എല്ലാം കഴിഞ്ഞപ്പോൾ അഞ്ചു മണി . വീട്ടിൽ പോകാൻ തയ്യാറായി. 
വിവരം  ഇന്റർകോമിലൂടെ ആദിനാഥനോടു പറഞ്ഞു . ലിഫ്റ്റിൽ താഴെ എത്തിയപ്പോൾ വാഹനം തന്നെയും കാത്തു വാതിൽക്കൽ ഉണ്ടായിരുന്നു .
കാറിലിരുന്ന് നോക്കുമ്പോൾ മറികടന്നു പോയ വണ്ടിയിൽ അനിരുദ്ധ് .. ചെവിയുടെ വശത്തുള്ള നരച്ച മുടി . 
ശരീരം തടിച്ചിരിക്കുന്നു. നിറത്തിനു കുറച്ചു മങ്ങൽ ഉണ്ടോ എന്ന് സംശയം . ആള് തന്നെ കണ്ടില്ല .
ഒരു നിശ്വാസം തനിയെ പുറത്തേക്കു വന്നു .

നേരെ വീട്ടിലേക്കല്ലേ ..? ഡ്രൈവർ ചോദിച്ചു .
ഉം ..
മറക്കാൻ ശ്രമിക്കുന്ന ചില  നോവുകളുണ്ട് മിക്കവർക്കും. തൻ്റെ ആദ്യ പ്രണയം .. അനിരുദ്ധ് ജയകാന്തൻ. പതിമൂന്നു വയസ്സിൽ തുടങ്ങി  ഇരുപത്തിമൂന്നിൽ തീർന്ന ഒരു നീണ്ട ഏട്.
യാത്ര പറയാതെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയ ഒരേ ഒരാൾ .
പരസ്പരം തർക്കിച്ച് വിമർശിച്ച് 
പിണങ്ങിയും ഇണങ്ങിയും പത്തു വർഷം. കണ്ടുമുട്ടിയത് ഓർമയില്ല , എന്നാണ് അവസാനമായി കണ്ടതെന്നും . കാരണം , പിന്നെയും കാണും എന്ന പ്രതീക്ഷയിലായിരുന്നതു കൊണ്ട് അവസാന കൂടിക്കാഴ്ച ഓർത്തു വെച്ചില്ല .
അവനില്ലാത്ത തന്റെ ജീവിതത്തെ എങ്ങനെ അടയാളപ്പെടുത്തണം എന്നറിയാതെ പകച്ചു നിന്ന ദിനരാത്രങ്ങൾ .
അവസാനം, അയാൾ ഭാഷയെയും താണ്ടി പകർത്തിയെഴുതാൻ 
കഴിയാതെപോയൊരു പ്രണയകവിതയായ് വിസ്മൃതിയിലാണ്ടു പോയി .

വീട്ടിൽ എത്തിയതും മൗസൂ  ഓടിവന്നു . ബാങ്കിലെ ആദ്യ ദിനം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു . രാത്രിക്കുള്ള വെജിറ്റബിൾ കുറുമ തയാറാക്കി , പിന്നെ ചപ്പാത്തിക്കുള്ള മാവ് കുഴച്ചു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് അൻപുവല്ലി വീട്ടിലേക്ക് പോയി. 

തൻ്റെ ജീവിതം എന്താ ഇങ്ങനെ ? മാധവിൽ നിന്നും രക്ഷപ്പെടാനും ആ ഓർമ്മകൾ തന്നെ വിട്ടു പോകാനും വേണ്ടിയാണ് ഇങ്ങോട്ടു വന്നത് . വന്നു പെട്ടതോ അടുത്ത വൈതരണിയിൽ . ഉറപ്പായിട്ടും 
നേരിൽ കാണേണ്ടി വരും അനിരുദ്ധിനെ .
കുറെ വർഷങ്ങൾക്കു മുൻപായിരുന്നെങ്കിൽ അയാളോട് ചോദിയ്ക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു . ഇന്ന് അതിനൊന്നും പ്രസക്തിയില്ല . സത്യത്തിൽ ചോദ്യങ്ങളെല്ലാം മറന്നു പോയിരിക്കുന്നു .

ഫോൺ ബെല്ലടിക്കുന്നു . അപർണയാണ്. സമയം ഉണ്ടെങ്കിൽ അങ്ങോട്ടു ചെല്ലാൻ .
മൗസുവിന്റെ  ഉത്സാഹം കണ്ടപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല .

വെയിലാറിയിരുന്നു.വീട് പൂട്ടി പതുക്കെ നടന്നു അങ്ങോട്ടേക്ക് .
അപർണയോട് പറയാത്തതായി ഒന്നുമില്ല.
പക്ഷെ എന്തോ അതിനു പോലും കഴിഞ്ഞില്ല . എന്നാൽ തൻ്റെ മുഖം വിളിച്ചോതി എന്തോ വിഷമം  അലട്ടുന്നുണ്ടെന്ന് . അപർണ പിന്നെയും ചോദിച്ചു കൊണ്ടിരുന്നു.
അവസാനം പറഞ്ഞു .
അനിരുദ്ധിനെ കണ്ടു .
എവിടെ വെച്ച് ?
അയാൾ എന്നെ കണ്ടില്ല , ഞാൻ കണ്ടു .എന്റെ ഓഫീസ് ബിൽഡിങ്ങിൽ  തന്നെ . അവിടെയാണ് അയാളുടെയും ഓഫീസ്.

രണ്ടു വർഷം മുൻപ് മ്യൂസിക് അക്കാഡമിയിൽ ഒരു കച്ചേരിക്ക് അയാളെയും കുടുംബത്തെയും കണ്ടിരുന്നു .
എന്റെ കച്ചേരി കഴിഞ്ഞപ്പോൾ അടുത്തു വന്നു . നിന്റെ വിശേഷം ഒക്കെ ചോദിച്ചു .
എന്താ അപർണ നീ അത് എന്നോട് പറയാഞ്ഞത് ?
എന്തിനു വെറുതെ , നിന്നെ വിഷമിപ്പിക്കുന്നത് എന്ന് കരുതി .
സത്യത്തിൽ അനിരുദ്ധ് ഇവിടെ തിരികെ വന്നു  എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ പ്രൊമോഷനും  ട്രാൻസ്ഫറും സ്വീകരിക്കില്ലായിരുന്നു .
അയാൾ ഇവിടെ ഉണ്ടെന്നു വെച്ച് നിനെക്കെന്താ ? 
യു ഹാവ് മൂവ്ഡ് ഓൺ .
എന്നോ നടന്ന സംഭവം .
ഇത് സാധാരണയാണ് . അല്ലെങ്കിലും നിന്റെ ജീവിതത്തിൽ അയാൾക്കെന്തു പ്രസക്തി ഇനി ?
തൻ്റെ ഹൃദയതാളം ഒരു നിമിഷം നിന്നു പോയി എന്ന് അപർണയോട് എങ്ങനെ പറയും ...!
വിഷണ്ണയായ് നിന്ന
ആമോദിനിയെ അപർണ ആശ്വസിപ്പിച്ചു 
അതൊന്നും ഇനി ആലോചിക്കേണ്ട . അല്ല ഇനി സംസാരിക്കാൻ വന്നാൽ കൂടി , ബി കാഷ്വൽ .
അയാളുടെ കുടുംബം ..? ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല 
ഭാര്യ അത്തൈ   പൊണ്ണു  , രണ്ടു കുട്ടികൾ .
ഒരാണും പെണ്ണും ..
അന്ന് അയാളുടെ ഭാര്യ കൂടെ ഉണ്ടായിരുന്നോ ?
അവർ ദൂരെ നിൽപ്പുണ്ടായിരുന്നു.കോഫി കൗണ്ടറിൽ . സംസാരിച്ചില്ല .

എത്ര മറന്നു , മറക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാലും  വിവരങ്ങൾ ഒക്കെ അറിയാൻ മനസ്സിന് ജിജ്ഞാസ ഉണ്ടാകും .

തിരികെ വീട്ടിലേക്കു നടക്കുമ്പോൾ മൗസൂ  ചോദിച്ചു ആരാ അമ്മേ ഈ അനിരുദ്ധ ?
നീ എന്താ ചോദിച്ചേ ?
'അമ്മ മേമയോടു പറഞ്ഞില്ലേ അനിരുദ്ധിനെ കണ്ടെന്ന് ,
അത് ആരാണെന്ന് ? 
ശബ്ദത്തിൽ ഒട്ടും മാറ്റം വരുത്താതെ പറഞ്ഞു .
പണ്ട് നമ്മൾ ഇവിടെ താമസിച്ചുകൊണ്ടിരുന്നപ്പോൾ അവർ നമ്മുടെ അടുത്ത വീട്ടിൽ ആയിരുന്നു . ചൈൽഡ്ഹുഡ് ഫ്രണ്ട് എന്ന് പറയാം .
യു ഹാഡ് എ ക്രഷ് ഓൺ ഹിം ..ഒരു ചെറു പുഞ്ചിരിയോടെ അവൾ .
ഈ പെണ്ണിന് എന്തൊക്കെ അറിയണം.
അമ്മയെ എനിക്ക് അങ്ങനെ ഇമാജിൻ ചെയ്യാൻകൂടെ വയ്യാ ..

ആ സംഭാഷണം അവിടെ ഒന്ന് നിർത്തിക്കിട്ടാൻ ആമോദിനി ആഗ്രഹിച്ചു .

വീട്ടിൽ എത്തിയതും ചപ്പാത്തി ഉണ്ടാക്കി.  കുളിച്ചിട്ടു വന്നു കുറച്ചു നേരം ന്യൂസ് ചാനൽ നോക്കിയിട്ടു കിടക്കാൻ പോയി . എന്തോ അന്ന് മാധവിന്റെ മെസ്സേജിന് മറുപടി കൊടുക്കാൻ  തോന്നിയില്ല . അനിരുദ്ധ് ആയിരുന്നു മനസ്സ് നിറയെ ...
പോയ വഴികളിൽ വീണ്ടും സഞ്ചരിക്കുന്ന പ്രതീതി .
മനസ്സ് കൈവിട്ടു  പറന്നു പോയി . വേനൽചൂടിൽ, അറിയാത്ത ഒരു ഇടനാഴി . വരുണ്ടുണങ്ങിയ മണ്ണിൽ ഒരു ചുംബനത്തിന്റെ നനവ് ..
ചേർത്ത് പുണരുമ്പോൾ  ശ്വാസം കിട്ടാതെ പിടയുന്ന പ്രതീതി . സ്നേഹത്തിന്റെ വഴികളിൽ ആർത്തി പൂണ്ട രണ്ടു കണ്ണുകൾ പിൻതുടരുന്നു... അത് അനിരുദ്ധിന്റെ കണ്ണുകൾ ആയിരുന്നു.
അത് തന്നെ വിവസ്ത്രയാക്കും പോലെ ..
തനിക്കു തന്നെ നഷ്ടമാകുമോ ? മനസ്സിൽ ചില ഓർമ്മകളെ കൊല്ലാൻ ആഗ്രഹം തോന്നും . ചുമ്മാതെ അങ്ങ് കൊല്ലുകയല്ല,കഴുത്തു ഞെരിച്ചു , ശ്വാസം മുട്ടിച്ചു കൊല്ലണം... 
പക്ഷേ, ആ മോദിനിയുടെ ഉള്ളിൽ നിറഞ്ഞുവന്ന തോന്നൽ , പഴയപോലെ അനിരുദ്ധിനൊപ്പം മഴ നനയണമെന്നും വീണ്ടും അവനെ പ്രണയത്തിൽ മുക്കി തന്നോട് അടുപ്പിക്കണം എന്നുമാണ്.
തങ്ങൾക്കിടയിൽ ഇനിയും ഒരു പ്രണയത്തിനു സാധ്യത ഇല്ലായെന്ന് അറിഞ്ഞിട്ടും ആമോദിനിയുടെ ഉള്ളിൽ എന്തൊക്കെയോ ആശകളും മോഹങ്ങളും പൊട്ടിമുളച്ചു കൊണ്ടിരുന്നു..
                               തുടരും..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇരുട്ട് (കവിത : ജിത്തു ധർമ്മരാജ് )

കാത്തിരിപ്പ് (കവിത: ഇയാസ് ചുരല്‍മല)

പാമ്പും കോണിയും : നിർമ്മല - നോവൽ - 64

ജാലകചില്ല് (കവിത: സണ്ണി ചെറിയാന്‍, വെണ്ണിക്കുളം)

ജാലകചില്ല് (കവിത: സണ്ണി ചെറിയാൻ, വെണ്ണിക്കുളം)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 14

സീതായനം (കഥ: സരിത സുനിൽ)

ഒരു പ്രണയം (ഇള പറഞ്ഞ കഥകൾ-7: ജിഷ.യു.സി)

പെങ്ങൾ (കഥ: പി. ടി. പൗലോസ്)

മരണം (കവിത-ബീന ബിനിൽ, തൃശൂർ)

ശബ്ദം ! (കവിത : മീര കൃഷ്ണൻകുട്ടി,ചെന്നൈ )

വെളിപാട് - കവിത: ജിത്തു ധർമ്മരാജ്

അതിജീവനത്തിന്റെ പ്രഥമരാത്രി: (കഥ, ചായു ആദൂർ)

പാഥേയം : (കഥ, മിനി സുരേഷ്)

രുചികള്‍ (കവിത: സന്ധ്യ എം)

Temple Tree (Prof. Sreedevi Krishnan)

കവിതയെ പ്രണയിച്ചവളുടെ ദർശനങ്ങൾ ( അഭിമുഖം: തയാറാക്കിയത്: ഡോ.അജയ് നാരായണൻ)

മാർഗ്ഗദർശി (കവിത: ബീന ബിനിൽ , തൃശൂർ)

ഒറ്റത്തിരിയിട്ട കല്‍വിളക്ക് (കഥ: സിനി രുദ്ര)

പുതുചിത്രങ്ങൾ (കഥ: പുഷ്പമ്മ ചാണ്ടി )

വെല്ലീറ്റ: (കഥ,അമ്പിളി എം)

മന്ന പൊഴിയുന്നത് എപ്പോൾ ? (കഥ: പെരുങ്കടവിള വിൻസൻറ്)

പട്ടട (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചഷകം: (കഥ, ശ്രീരാജ് വി.എസ്)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ -4: ജോസഫ് ഏബ്രഹാം)

ജന്നാത്തുൽ ഫിർദൗസ് (കഥ: നൈന മണ്ണഞ്ചേരി)

ഫ്‌ളൈറ്റ് 93 (ജി. പുത്തന്‍കുരിശ്)

പാമ്പും കോണിയും: നിർമ്മല - നോവൽ - 63

അതിശയം (കവിത: രേഖ ഷാജി)

എന്റെ ആത്മഹത്യാ കുറിപ്പ് (കഥ: അനശ്വര രാജൻ)

View More