Image

കുണ്ടറ പീഡനം; ദേശീയ വനിതാ കമ്മീഷനെ സമീപിക്കാന്‍ യുവതി, ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും തയ്യാറെന്ന് എന്‍ സി പി നേതാവ്

Published on 23 July, 2021
കുണ്ടറ  പീഡനം; ദേശീയ വനിതാ കമ്മീഷനെ സമീപിക്കാന്‍ യുവതി, ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും തയ്യാറെന്ന് എന്‍ സി പി നേതാവ്
കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ട പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി യുവതി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണ് ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കുന്നതെന്ന് യുവതി അറിയിച്ചു. ശശീന്ദ്രനെതിരെ പരാതി നല്‍കാന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കാണാനും യുവതി അനുമതി തേടിയിട്ടുണ്ട്.

അതേസമയം നുണ പരിശോധനയ്‌ക്ക് സന്നദ്ധത അറിയിച്ച്‌ ആരോപണ വിധേയനായ എന്‍സിപി നേതാവ് പത്മാകരനും എത്തിയിട്ടുണ്ട്. നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെ ഏത് പരിശോധനയ്‌ക്കും തയ്യാറാണെന്ന് പത്മാകരന്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം കൂടിയായ പത്മാകരന്‍ മുഖ്യമന്ത്രിയ്‌ക്ക് കത്തെഴുതി.

ബ്രെയിന്‍ മാപ്പിംഗോ, നാര്‍ക്കോ അനാലിസിസോ, പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത് ശാസ്ത്രീയ നിണ പരിശോധനയക്കും തയ്യാറാണെന്ന് അദ്ദേഹം പറയുന്നു. പരാതിക്കാരിയോട് ഒരിക്കല്‍ പോലും താന്‍ സംസാരിച്ചിട്ടില്ല. രാഷ്‌ട്രീയ വിരോധമാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്നാണ് പത്മാകരന്റെ ന്യായീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക