Image

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ യുഡിഎഫ്

ജോബിന്‍സ് തോമസ് Published on 20 July, 2021
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ യുഡിഎഫ്
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ നയം പ്രഖ്യാപിച്ചത് എല്‍ഡിഎഫാണെങ്കിലും വെട്ടിലായത് യുഡിഎഫാണ്. മുന്നണിയിലെ കക്ഷികളെല്ലാം ഇക്കാര്യത്തില്‍ വിത്യസ്ത അഭിപ്രായക്കാരാണ്. സര്‍വ്വ കക്ഷിയോഗത്തില്‍ യുഡിഎഫ് മുന്നോട്ട് വച്ച 80 ശതമാനം അഭിപ്രായങ്ങളും അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നയമാണ് യുഡിഎഫിനെ വെട്ടിലാക്കിയത്. 

സര്‍ക്കാര്‍ തീരുമാനത്തെ നൂറ് ശതമാനം പിന്തുണച്ച് രംഗത്ത് വന്ന വി.ഡി സതീശന് മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അഭിപ്രായം മാറ്റിപറയേണ്ടി വന്നിരുന്നു. കേരളാ കോണ്‍ഗ്രസാണെങ്കില്‍ നയത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എല്ലാ കക്ഷി നേതാക്കളുമായും സംസാരിക്കും നിയമസഭാ സമ്മേളനത്തിന് മുമ്പ് ഈ വിഷയത്തില്‍ സമവായത്തിലെത്താനാണ് നീക്കം. ഇല്ലെങ്കില്‍ ഭരണപക്ഷം സഭയില്‍ ഇതായുധമാക്കുമെന്നുറപ്പ്. വിഷയത്തില്‍ വി.ഡി.സതീശന്‍ എടുത്തുചാടി അഭിപ്രായം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ലീഗിന്റെ പക്ഷം. എന്നാല്‍ താന്‍ പറഞ്ഞത് മനസ്സിലാക്കാതെ ലീഗ് പ്രതികരിക്കുകയായിരുന്നുവെന്ന് സതീശന്‍ പറയുന്നു. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരുമാനത്തെ എതിര്‍ത്താല്‍ അത് കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ടുകളേയും ഒപ്പം മുന്നണിയിലെ കേരളാ കോണ്‍ഗ്രസിനെയും പിണക്കേണ്ടി വരും ഇനി അനുകൂലിച്ചാല്‍ ലീഗിന്റെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടാകും ഇങ്ങനെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇതിനാലാണ് സുധാകരന്‍ നേരിട്ട് പ്രശ്‌നപരിഹാരത്തിനിറങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക