America

ഭീകരൻ സത്ത്വം (സന്ധ്യ എം)

Published

on

ഗീതു ഗാഢമായ ഉറക്കത്തിലാണ്.പെട്ടെന്ന് അവളുടെ വലതുകൈ വിരലുകൾകിടയിലൂടെഒരു കൈപ്പത്തി അവളെ മുറുകെ പിടിച്ചതായി അവൾക്കു അനുഭവപ്പെട്ടു.മുറുകേമുറുകേ  ബലം കൂടിക്കൂടി വന്നു .

സഹിക്കാൻ പറ്റാത്ത അത്ര കാഠിന്യത്തിൽ ആയി ആ പിടുത്തം.ആ കാഠിന്യം അറിഞ്ഞഅവൾ ഞെട്ടി.കണ്ണു തുറക്കാൻ പറ്റുന്നില്ല.എന്തൊ ഒന്ന് ബലമായി തന്റെ കൈപിടിച്ചു മലർത്തുന്നു എന്ന് മനസ്സിലായി.ചെവിയിൽ ഫോൺ ഇരിക്കുന്ന പോലെമറുതലക്കൽ  പ്രിയപ്പെട്ടവന്റെ ശബ്ദ്ദം കേൾക്കുന്നുണ്ട്. അജിൻ നിർത്താതെ എന്തൊക്കെയോ തന്നോട് സംസാരിക്കുന്നു.തനിക്ക് ഒന്നും തിരിച്ചു പറയാൻ കഴിയുന്നില്ല.അവന്റെ ശബ്ദ്ദം ഒരു ഭീകര മുഴക്കമായിമാറുന്നതുപോലെ .

ഗീതു കണ്ണുകൾ ശക്തമായി വലിച്ചു തുറന്നു .അതാ  തന്റെ ബെഡിന് താഴെ ഒരു സത്ത്വം ഇരിക്കുന്നു . എക്സ്റേ ഫിലിംമിലൂടെപച്ച വെളിച്ചത്തിൽ നോക്കുന്ന ഒരു കാഴ്ച .തൊലി ചുളിഞ്ഞുരുണ്ട നീണ്ട നഖം
വളഞ്ഞു നിൽക്കുന്ന ഒരു കൈപ്പത്തി.ഈ കൈപ്പത്തി കൊണ്ടല്ലേ സത്ത്വം എൻറെ കൈപിടിച്ചു തിരിച്ചത്.അവൾക്ക് വല്ലാത്ത അറപ്പ് തോന്നി. വെള്ളുപ്പിൽ നേർത്തപച്ചകലർന്ന തലമുടി പാറിപ്പറക്കുന്നു.കറുത്ത കണ്ണുകളിൽ പച്ച കൃഷ്ണമണി ,ആകെമൊത്തം ഒരു പച്ച മയം.

വീണ്ടും ചെവിയിൽ അജിന്റെ ശബ്ദ്ദം മുഴങ്ങിഗീതു ഞെട്ടലോടെ അത് കേട്ടു .ഫോൺ ചെവിയിൽ ഇല്ല. പിന്നെ എവിടെ നിന്ന ഈ ശബ്ദ്ദം.അവൾ ഞെട്ടി തരിച്ചിരിക്കേ ആ സത്ത്വം  അവളുടെ മേലേക്ക് ചാടി വീണു.അവളും ആ സത്ത്വവും പൊരിഞ്ഞ യുദ്ധത്തിൽ ഏർപ്പെട്ടു.അവൾ ഉറക്കെ ഉറക്കെ ആ
സത്ത്വതേ ശാസിക്കുന്നുണ്ടായിരുന്നു.

അവളുടെ ശ്വാസ താളം തെറ്റി കൃഷ്ണമണികൾ അതിവേഗം ചലിക്കുന്നു ,ഒരു നിമിഷംയഥാർത്ഥ ലോകത്തേക്ക് അവൾ കണ്ണുകൾ തുറന്നു .മുറിക്കുള്ളിൽ ഇരുട്ട് മാത്രം തപ്പിത്തടഞ്ഞ് ലൈറ്റ് ഓൺ ആക്കി . സത്ത്വം ഇല്ല ഒന്നുമില്ല,പക്ഷേ അവളുടെപ്രിയപ്പെട്ടവനായ അജിന്റെ ശബ്ദ്ദം എങ്ങനെ ചെവിയിൽ മുഴങ്ങി എന്നത് അവളേവല്ലാതെ കൊഴപ്പിച്ചു.

അജിൻ പറഞ്ഞ അവന്റെ ജീവിതകഥയിലെ മരണപ്പെട്ടുപോയ കാമുകിയുടെ പ്രേതംആയിരിക്കുമോ ഇനി അത് .ആ ....എന്തേലും ആകട്ടെ ഗിതു തനിച്ചുള്ള കിടപ്പുനിർത്തി.ചേച്ചിയുടെ കുഞ്ഞുമോന്റെ അരികിൽ ചെന്ന് ചുരുണ്ടു കൂടി.ഉറക്കംപിന്നെ അവളെ അനുഗ്രഹിച്ചില്ല .

അജിനെ ഒന്ന് വിളിച്ചാലോ അവൾ പലവട്ടം ആലോചിച്ചു.വേണ്ട ഇപ്പൊ വിളിച്ചാൽ ഉറപ്പായും അവൻ ചീത്ത പറയും ,എന്തായിരുന്നു ആ സത്ത്വത്തിന്റെ ബലം കൈ ഒടിഞ്ഞുപോയ പോലെയാ തനിക്ക് അനുഭവപ്പെട്ടത്. ഇനി നേരം വെളുക്കട്ടെ എന്നിട്ട് ബാക്കി .അവൾ കനമുള്ള പുതപ്പ് തലവഴി പുതച്ച്,  മിഴികൾ അടച്ചുനാമം ചൊല്ലി  .


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇരുട്ട് (കവിത : ജിത്തു ധർമ്മരാജ് )

കാത്തിരിപ്പ് (കവിത: ഇയാസ് ചുരല്‍മല)

പാമ്പും കോണിയും : നിർമ്മല - നോവൽ - 64

ജാലകചില്ല് (കവിത: സണ്ണി ചെറിയാന്‍, വെണ്ണിക്കുളം)

ജാലകചില്ല് (കവിത: സണ്ണി ചെറിയാൻ, വെണ്ണിക്കുളം)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 14

സീതായനം (കഥ: സരിത സുനിൽ)

ഒരു പ്രണയം (ഇള പറഞ്ഞ കഥകൾ-7: ജിഷ.യു.സി)

പെങ്ങൾ (കഥ: പി. ടി. പൗലോസ്)

മരണം (കവിത-ബീന ബിനിൽ, തൃശൂർ)

ശബ്ദം ! (കവിത : മീര കൃഷ്ണൻകുട്ടി,ചെന്നൈ )

വെളിപാട് - കവിത: ജിത്തു ധർമ്മരാജ്

അതിജീവനത്തിന്റെ പ്രഥമരാത്രി: (കഥ, ചായു ആദൂർ)

പാഥേയം : (കഥ, മിനി സുരേഷ്)

രുചികള്‍ (കവിത: സന്ധ്യ എം)

Temple Tree (Prof. Sreedevi Krishnan)

കവിതയെ പ്രണയിച്ചവളുടെ ദർശനങ്ങൾ ( അഭിമുഖം: തയാറാക്കിയത്: ഡോ.അജയ് നാരായണൻ)

മാർഗ്ഗദർശി (കവിത: ബീന ബിനിൽ , തൃശൂർ)

ഒറ്റത്തിരിയിട്ട കല്‍വിളക്ക് (കഥ: സിനി രുദ്ര)

പുതുചിത്രങ്ങൾ (കഥ: പുഷ്പമ്മ ചാണ്ടി )

വെല്ലീറ്റ: (കഥ,അമ്പിളി എം)

മന്ന പൊഴിയുന്നത് എപ്പോൾ ? (കഥ: പെരുങ്കടവിള വിൻസൻറ്)

പട്ടട (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചഷകം: (കഥ, ശ്രീരാജ് വി.എസ്)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ -4: ജോസഫ് ഏബ്രഹാം)

ജന്നാത്തുൽ ഫിർദൗസ് (കഥ: നൈന മണ്ണഞ്ചേരി)

ഫ്‌ളൈറ്റ് 93 (ജി. പുത്തന്‍കുരിശ്)

പാമ്പും കോണിയും: നിർമ്മല - നോവൽ - 63

അതിശയം (കവിത: രേഖ ഷാജി)

എന്റെ ആത്മഹത്യാ കുറിപ്പ് (കഥ: അനശ്വര രാജൻ)

View More