ന്യൂഡല്‍ഹി: വിവാദമായ ടുജി സ്പെക്ട്രം കേസില്‍ ജയിലായ മുന്‍ ടെലികോം മന്ത്രി
എ.രാജയെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് അനുമതി. ഡല്‍ഹി ഹൈക്കോടതി
ഇടപാടില്‍ ആരോപണവിധേയരായ രാജയെ കൂടാതെ സ്വാന് ടെലികോം പ്രമോട്ടര്‍മാരായ ശഹീദ്
ഉസ്മാന് ബല്‍വ, വിനോദ് ഗോയങ്ക, റിലയന്‍സ് ഉദ്യോഗസ്ഥരായ ഗൗതം ദോശി, ഹരിനായര്‍,
സുരേന്ദ്ര പിപാറ എന്നിവരെ ചോദ്യം ചെയ്യാന്‍ ആദായനികുതിവകുപ്പിന് അനുമതി
നല്‍കിയത്.
രാജയെ ചോദ്യംചെയ്യാനായി മൂന്നു വ്യത്യസ്ത അപേക്ഷകളാണ്
ആദായനികുതിവകുപ്പ് ദല്ഹിക്കോടതിയില് നല്‍കിയത്. ജൂലൈയ് 27മുതല്‍ 29 വരെയുള്ള
തിയതികളിലാണ് ഇവരെ ചോദ്യം ചെയ്യുമെന്ന് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍
അറിയിച്ചു.