Image

ലോംഗ്‌ഐലന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ജൂബിലി ആഘോഷം ജൂണ്‍ 30ന്

ബി.അരവിന്ദാക്ഷന്‍ Published on 27 June, 2012
ലോംഗ്‌ഐലന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ജൂബിലി ആഘോഷം ജൂണ്‍ 30ന്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മെറിക്ക് ടൗണിലെ ലോംഗ്‌ഐലന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ജൂണ്‍ 30 ശനിയാഴ്ച വൈകീട്ട് 5മണിക്ക് തുടക്കം കുറിക്കുന്നു.

1987 ല്‍ 55 കേരളീയ കുടുംബങ്ങള്‍ ചേര്‍ന്ന് സ്ഥാപിതമായ ഇടവകയില്‍ ഇപ്പോള്‍ 200 കുടുംബങ്ങളും 850 അംഗങ്ങളും ഉണ്ട്. ഇടവകയുടെ ആരംഭവും സേവനവും പ്രതിപാദിക്കുന്ന ഒരു ചരിത്രബുക്കും, സ്മരണികയും, യുവജനങ്ങള്‍ തയ്യാറാക്കിയ മ്യൂസിക്ക് സിഡിയും ജൂബിലി ആഘോഷത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ചര്‍ച്ചിന്റെ 25-#ാ#ം വാര്‍ഷിക ആഘോഷത്തില്‍ മാര്‍ത്തോമ ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പ അദ്ധ്യക്ഷത വഹിക്കുന്നു. മാര്‍ത്തോമാ മുംബൈ ഭദ്രാസന അധിപന്‍ ഡോ. തോമസ് മാര്‍ തിത്തോസ് മുഖ്യ സന്ദേശം നല്‍കും.

മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബിഷപ്പ് സഖറിയ മാര്‍ നിക്കോളവാസ്, യാക്കോബായ സഭയുടെ ആര്‍ച്ച് ബിഷപ്പ് എല്‍ദോ മാര്‍ റ്റിറ്റസ് എന്നിവര്‍ ആശംസ സന്ദേശം നല്‍കും.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് കണ്‍ട്രോളര്‍ റ്റോം ടീനപ്പോളി, നസ്സാവ് കൗണ്ടി എക്‌സിക്യൂട്ടീവ് എഡ്വേഡ് മന്‍ഗാനോ, ലജിസ്ലേറ്റര്‍ ഡേവിഡ് ഡനന്‍ ബര്‍ഗ്, പി.ജെ. കുര്യന്‍, എം.പി., ബിഷപ്പ് ജോണ്‍സി ഇട്ടി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നു.

ജൂബിലി ആഘോഷത്തിന്റെ സ്മരണാര്‍ത്ഥം അമേരിക്കയിലും ഇന്‍ഡ്യയിലും 25,000 ഡോളര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ലോംഗ്‌ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച് നല്‍കുന്നതാണ്.
ജൂണ്‍ 30 വൈകീട്ട് 5മണിക്ക് 2350 മെറിക്ക് അവന്യൂവിലെ ലോംഗ്‌ഐലന്റ് ചര്‍ച്ച് അങ്കണത്തില്‍ ആഘോഷത്തിന് തുടക്കം കുറിക്കും. വൈകീട്ട് 7 മുതല്‍ 8 വരെ സമൂഹസദ്യയും തുടര്‍ന്ന് വിവിധ സംഗീത-കലാപരിപാടികളും നടത്തും.

മാര്‍ത്തോമ സഭയുടെ പൈതൃകവും മൂല്യവും ഇളം തലമുറയ്ക്ക് പകരുക എന്നതാണ് ജൂബിലിയുടെ മുഖ്യ ലക്ഷ്യമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ കളത്തില്‍ വര്‍ഗ്ഗീസ് ന്യൂയോര്‍ക്കില്‍ പ്രസ്ഥാവിച്ചു.

ജൂബിലി ആഘോഷങ്ങള്‍ക്ക് താഴെ വിവരിക്കുന്നവരുടെ ആഭിമുഖ്യത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. റവ.എ.ബി. ബിനു-വികാരി, വര്‍ക്കി എബ്രഹാം, കെ.വി. തോമസ്-കണ്‍വീനേഴ്‌സ്, ചാക്കോ മാത്യൂ-പ്രോഗ്രാം, ജോസഫ് ദത്തോസ്, ചെറിയാന്‍ എബ്രഹാം-ഹിസ്റ്ററി ബുക്ക്, ജേക്കബ് റ്റി. ചാക്കോ-ഫിനാന്‍സ്, സിബി ഡേവിഡ്-സുവനീര്‍, കളത്തില്‍ വര്‍ഗ്ഗീസ്-പബ്ലിസിറ്റി, ഡോ. ജോണ്‍ ബഞ്ചമിന്‍-ചാരിറ്റി, തോമസ് ഉണ്ണൂണ്ണി-ഫുഡ്.

1987 ജൂലൈ 3ന് സ്ഥാപിതമായ ലോംഗ്‌ഐലന്റ് മാര്‍ത്തോമ ഇടവകയുടെ ആദ്യത്തെ വികാരി റവ. ഡോ.പി.ജെ.ഫിലിപ്പ് ഇടവക ആരംഭിക്കുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഇന്‍ഡ്യയില്‍ തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ്മ സഭയുടെ കീഴില്‍ 10 ലക്ഷത്തില്‍ പരം സഭാംഗങ്ങള്‍ വിവിദ രാജ്യങ്ങളിലുണ്ട്.

മാര്‍ത്തോമ്മ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തില്‍ 66 ഇടവകകളും 13 കോണ്‍ഗ്രിഗേഷനും 70 പട്ടക്കാരും സേവനം ചെയ്യുന്നു.

അമേരിക്കയില്‍ കുടിയേറിയ കേരളീയ ക്രൈസ്തവര്‍ കാല്‍നൂറ്റാണ്ടിനിടയില്‍ മാര്‍ത്തോമ്മ സഭയുടെ നിര്‍ണ്ണായകമായ സാന്നിദ്ധ്യവും സാമൂഹ്യസേവനവും ന്യൂയോര്‍ക്കില്‍ നല്‍കിയതിന്റെ അനുസ്മരണവും ആദരവും ജൂബിലി ആഘോഷത്തില്‍ ദൃശ്യമാകുന്നതാണ്.

ലോംഗ്‌ഐലന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ജൂബിലി ആഘോഷം ജൂണ്‍ 30ന്
ജൂബിലി ലോഗോ
ലോംഗ്‌ഐലന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ജൂബിലി ആഘോഷം ജൂണ്‍ 30ന്
ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌ക്കോപ്പ
ലോംഗ്‌ഐലന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ജൂബിലി ആഘോഷം ജൂണ്‍ 30ന്
ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയോഷ്യസ് എപ്പിസ്‌ക്കോപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക